Wednesday, 22 January 2025

ഫാമിലി കോർട്ടുകളിൽ വേർപിരിയാനെത്തുന്ന മാതാപിതാക്കൾ മധ്യസ്ഥതയ്ക്കുള്ള സാധ്യത ഉപയോഗിക്കണം. വിസമ്മതിച്ചാൽ ഫൈൻ ഈടാക്കാനുള്ള നീക്കവുമായി ഗവൺമെൻ്റ്

ഇംഗ്ലണ്ടിലെയും വെയിൽസിലെയും  ബന്ധം വേർപിരിയുന്നതിന് നിയമ നടപടിയുമായി മുന്നോട്ട് പോകുന്ന മാതാപിതാക്കൾ മീഡിയേഷൻ സർവീസിന് വിസമ്മതിച്ചാൽ പിഴ ഈടാക്കാനുള്ള പുതിയ നിർദ്ദേശവുമായി ഗവൺമെൻ്റ്. കൂടുതൽ സമ്മർദ്ദം നേരിടുന്ന കുടുംബ കോടതികളിൽ നിന്ന് കേസുകൾ തീർപ്പാക്കാനുള്ള കാലതാമസം കുറയ്ക്കുന്നതിനുള്ള ശ്രമത്തിൻ്റെ ഭാഗമായി മീഡിയേഷൻ സെഷനുകൾ നിർബന്ധമാക്കാനും ധനസഹായം നൽകാനുമുള്ള ഒരുക്കത്തിലാണ് ഗവൺമെൻ്റ്. ദൈർഘ്യമേറിയതും പോരാട്ടവീര്യം നിറഞ്ഞതുമായ കോടതിമുറികൾ കുട്ടികൾക്ക് ഹാനികരമാണെന്ന് നീതിന്യായ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു. എന്നാൽ റിപ്പോർട്ട് ചെയ്യപ്പെടാത്ത ഗാർഹിക പീഡനത്തിന് ഇരയായവരെ ഈ പദ്ധതി പരിതാപകരമായ അവസ്ഥയിലാക്കുമെന്ന് ലോ സൊസൈറ്റി അഭിപ്രായപ്പെട്ടു.

ഫാമിലി കോർട്ടിലെ ബാക്ക്‌ലോഗുകൾ കൈകാര്യം ചെയ്യാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒരു നയത്തെക്കുറിച്ചുള്ള കൺസൾട്ടൻസി ഗവൺമെൻ്റ് ഇതിനകം ആരംഭിച്ചു. കുട്ടികളുള്ള മാതാപിതാക്കളുടെ വിവാഹ മോചനത്തിന് ഈ നയം ബാധകമാകും. എന്നാൽ കുട്ടികളില്ലാത്തവർക്കുള്ള നിർബന്ധിത മധ്യസ്ഥതയെക്കുറിച്ചും അതിനുള്ള ധനസഹായം നൽകുന്നതിനെ കുറിച്ചും ഗവൺമെൻ്റ് കൂടുതൽ വിശദമായി പരിശോധന നടത്തുന്നുണ്ട്. ഒരു ഇൻഡിപെൻഡൻ് സ്പെഷ്യലിസ്റ്റിന്റെ സാന്നിധ്യത്തിൽ ദമ്പതികൾക്ക് ഡൈവോഴ്‌സിൻ്റെ പ്രായോഗികതകൾ പരസ്പരം അംഗീകരിക്കാൻ കഴിയുന്ന മധ്യസ്ഥത, ഒരു ഓപ്ഷനായി നിലവിൽ ലഭ്യമാണ്. എന്നാൽ കോടതിയിൽ പോകുന്നതിന് മുമ്പ് അതിനു വേണ്ടി ശ്രമിക്കേണ്ട ആവശ്യമില്ല.

ദമ്പതികൾ ബന്ധം വേർപിരിയുമ്പോൾ കുട്ടികളുടെ സംരക്ഷണം, സാമ്പത്തിക ക്രമീകരണങ്ങളെ കുറിച്ചുള്ള മധ്യസ്ഥത തുടങ്ങിയ കാര്യങ്ങൾ ഒത്തുതീർപ്പാക്കാനുള്ള ന്യായമായ ശ്രമം നടത്തുമ്പോൾ അന്യമായ രീതിയിൽ കോടതി നടപടികൾ നീട്ടിക്കൊണ്ട് പോകാൻ ശ്രമിക്കുകയും കുട്ടിയുടെ/ കുട്ടികളുടെ ക്ഷേമത്തിന് ഹാനികരമാകുകയും ചെയ്താൽ ജഡ്ജിമാർക്ക് പിഴ ഈടാക്കാൻ സാധിക്കും.വിവാഹിതരായ അല്ലെങ്കിൽ സിവിൽ പങ്കാളിത്തത്തിലുള്ള കുട്ടികളുള്ള ദമ്പതികൾക്ക് ബാധകമായ പുതിയ നിയമങ്ങളിൽ, ഗാർഹിക പീഡനം നടന്നിട്ടുള്ള ബന്ധങ്ങളെ ഒഴിവാക്കും. കോവിഡ് -19 പാൻഡെമിക് മോശമാക്കിയ വലിയ ബാക്ക്‌ലോഗുകൾ കൈകാര്യം ചെയ്യുന്ന കോടതി സംവിധാനത്തിലേക്ക് പോകാതെ തന്നെ ഒരു വർഷം 19,000 കുടുംബങ്ങളെ വരെ നിബന്ധനകൾ അംഗീകരിപ്പിക്കാൻ നിർബന്ധിത മധ്യസ്ഥത സഹായിക്കുമെന്ന് മിനിസ്ട്രി ഓഫ് ജസ്റ്റിസ് വിശ്വസിക്കുന്നു. ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച്, 2022 ജൂലൈ മുതൽ സെപ്തംബർ വരെയുള്ള മൂന്ന് മാസങ്ങളിൽ ഏകദേശം 29,000 പുതിയ വിവാഹമോചന അപേക്ഷകളാണ് ലഭിച്ചത്. കഴിഞ്ഞ വർഷം നോ - ഫോൾട്ട് വിവാഹമോചനങ്ങൾ അവതരിപ്പിച്ചതിന് ശേഷം വിവാഹമോചനങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കുകയുണ്ടായി.

ഗാർഹിക കൊലയാളികൾക്കുള്ള ഉയർന്ന ശിക്ഷയെ അടുത്തിടെ പിന്തുണച്ച റാബ്, ഗാർഹിക പീഡനത്തെ അതിജീവിച്ചവർ ഉൾപ്പെടുന്ന ഏറ്റവും അടിയന്തിര കേസുകൾ കഴിയുന്നത്ര വേഗത്തിൽ കോടതി കേൾക്കുന്നുവെന്ന് ഉറപ്പാക്കാൻ ഇത് ജഡ്ജിമാരെ പ്രേരിപ്പിക്കുമെന്ന് പറഞ്ഞു. പ്രഖ്യാപനത്തെ ഫാമിലി മീഡിയേഷൻ കൗൺസിൽ (എഫ്എംസി) സ്വാഗതം ചെയ്തു. പുതിയ പദ്ധതികൾക്ക് കീഴിൽ, യോഗ്യതയുള്ള ഒരു മധ്യസ്ഥനുമായുള്ള സെഷനുകൾക്ക് 500 പൗണ്ട് വരെ വിലമതിക്കുന്ന ഒരു വൗച്ചർ ഉപയോഗിച്ച് ഗവൺമെൻ്റ് ഭാഗികമായി ധനസഹായം നൽകും. എഫ്എംസി അനുസരിച്ച്, രജിസ്റ്റർ ചെയ്ത മധ്യസ്ഥർ ഒരു മണിക്കൂറിൽ ഒരാൾക്ക് ശരാശരി £140 ഈടാക്കുന്നു, എന്നാൽ നിരക്കുകളും ആവശ്യമായ സെഷനുകളുടെ എണ്ണവും വ്യത്യാസപ്പെടുന്നു. ഒരു മീഡിയേഷൻ ഫണ്ടിംഗ് സ്കീം ഇതിനകം 15,300 കുടുംബങ്ങളെയാണ് പിന്തുണച്ചത്. കൂടാതെ 15 മില്യൺ പൗണ്ട് അധികമായി ഗവൺമെൻ്റ് പണം ഉപയോഗിച്ച് വിപുലീകരിക്കുമെന്നും മിനിസ്ട്രി ഓഫ് ജസ്റ്റിസ് പറഞ്ഞു. സ്കീം പിന്തുണയ്ക്കുന്ന ആദ്യത്തെ 7,200 ഉപയോക്താക്കളിൽ മൂന്നിൽ രണ്ട് ഭാഗവും കോടതിയിൽ നിന്ന് പൂർണ്ണമായോ ഭാഗികമായോ കരാറുകളിൽ എത്തിയിട്ടുണ്ടെന്ന് ഡിപ്പാർട്ട്മെന്റ് വെളിപ്പെടുത്തി. പ്ലാനുകളെക്കുറിച്ചുള്ള 12 ആഴ്ചത്തെ കൂടിയാലോചന വ്യാഴാഴ്ച ആരംഭിച്ചു, ജൂൺ 15 ന് അവസാനിക്കും.

Other News