Wednesday, 22 January 2025

ബ്രിട്ടീഷ് സമ്മർ ടൈം നാളെയാരംഭിക്കും. ഞായറാഴ്ച രാവിലെ ഒരു മണിക്ക് ക്ളോക്ക് ഒരു മണിക്കൂർ മുന്നോട്ടാക്കും

ബ്രിട്ടീഷ് സമ്മർ ടൈം നാളെയാരംഭിക്കും. ഇതനുസരിച്ച് മാർച്ച് 26 ഞായറാഴ്ച രാവിലെ ഒരു മണിക്ക് ക്ളോക്ക് ഒരു മണിക്കൂർ മുന്നോട്ടാക്കി രണ്ടു മണിയാക്കും. രാവിലെ ജോലിയ്ക്ക് പോകേണ്ടവർക്ക് ഒരു മണിക്കൂർ കുറച്ച് മാത്രമേ ഉറങ്ങാനാവൂ. എന്നാൽ നൈറ്റ് ഡ്യൂട്ടിയിലുള്ളവർ ഒരു മണിക്കൂർ കുറച്ച് ജോലി ചെയ്താൽ മതിയെന്ന മെച്ചവും ഉണ്ടാവും. ഡേ ലൈറ്റ് സേവിംഗിൻ്റെ ഭാഗമായാണ് യുകെയിൽ സമയം മാറ്റുന്നത്. 1916 ൽ സമ്മർ ടൈം ആക്ടിൻ്റെ ഭാഗമായാണ് ക്ളോക്ക് മാറ്റുന്ന രീതി നിലവിൽ വന്നത്.

സ്മാർട്ട് ഫോണുകളിലും സ്മാർട്ട് ഡിവൈസുകളിലും സമയമാറ്റം ഓട്ടോമാറ്റിക്കായി നടക്കും. എന്നാൽ അനലോഗ് ക്ളോക്കുകളിൽ സമയം സ്വയം ക്രമീകരിക്കണം.  ഈ വർഷം ഒക്ടോബർ അവസാനത്തെ ഞായറാഴ്ച സമയം ഒരു മണിക്കൂർ വീണ്ടും പിന്നോട്ടാക്കും.

Other News