Monday, 23 December 2024

ലണ്ടൻ മലയാളം മ്യൂസിക് നിർമ്മിക്കുന്ന 'എൻ ജീവനാഥൻ' എന്ന മനോഹരമായ ക്രിസ്ത്യൻ ഭക്തിഗാനം റിലീസിനൊരുങ്ങുന്നു

ലണ്ടൻ മലയാളം മ്യൂസിക് നിർമ്മിക്കുന്ന 'എൻ ജീവനാഥൻ' എന്ന മനോഹരമായ ക്രിസ്ത്യൻ ഭക്തിഗാനം റിലീസിനൊരുങ്ങുന്നു. ശ്രീ റജി കോവേലിന്റെ വരികൾക്ക് ശ്രീ. പ്രസാദ് എൻ.എ ഈണം പകർന്ന ഈ ഗാനം പാടിയിരിക്കുന്നത് ഗായിക സുമി സണ്ണി ആണ്. ഗാനരചയിതാവ് റജി കോവേലിലും സംഗീത സംവിധായകൻ പ്രസാദ് എൻ. എ യും ഗായിക സുമി സണ്ണിയും ഇതിനു മുൻപ് നിരവധി ആൽബങ്ങളിൽ പ്രവർത്തിച്ചിട്ടുള്ളവരാണ്. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്  പ്രതീഷ് വി.ജെ യാണ്.  ചേർത്തല രാജേഷ് പുല്ലാങ്കുഴലും ആനന്ദ് ഫോർട്ട് കൊച്ചി തബലയും വായിച്ചിട്ടുള്ള ഈ ഗാനം യൂറോപ്പിലെ ഏറ്റവും വലിയ സംഗീത കൂട്ടായ്മയായ MML ഫേസ് ബുക്ക് പേജിലൂടെയാണ് ഏപ്രിൽ 2 ന്  പ്രേക്ഷകരിലേക്ക് എത്തുന്നത്.
 

Other News