Thursday, 07 November 2024

വീടുകളുടെ എണ്ണം പരിമിതമായതിനാൽ വാടകക്കാർ തമ്മിൽ കടുത്ത മത്സരമെന്ന് റിപ്പോർട്ട്

ഇംഗ്ലണ്ടിൽ വാടക വീടുകളുടെ എണ്ണം പരിമിതമായതിനാൽ വാടകക്കാർ തമ്മിൽ കടുത്ത മത്സരമാണെന്നും അത് കുറയുന്ന ലക്ഷണം കാണുന്നില്ലെന്നും സർവേയർമാർ പറഞ്ഞു. ലഭ്യമായ കുറച്ച് പ്രോപ്പർട്ടികൾ സ്വന്തമാക്കാൻ വാടകക്കാർ ശ്രമിക്കുന്നതിനാൽ  പ്രദേശത്തെ റെൻ്റൽ മാർക്കറ്റ് "ഉന്മാദാവസ്ഥയിലാണെന്ന്" ഒരു ഏജന്റ് അഭിപ്രായപ്പെട്ടു. യുകെയിലുടനീളം സമാനമായ അവസ്ഥയാണെന്ന് റോയൽ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ചാർട്ടേഡ് സർവേയർസ് (റിക്സ്) പറഞ്ഞു. ഇത് വാടക ഇനിയും ഉയർത്താനും, ശരാശരി 4% വാർഷിക വർദ്ധനവ് ആകാനും സാധ്യതയുണ്ട്, ഇൻഫ്ലേഷൻ സമ്മർദ്ദം കൂടാനും ഇത് കാരണമാകും.

മാർച്ചിൽ, വാടകകാരുടെ എണ്ണം വർദ്ധിച്ച് അഞ്ച് മാസത്തെ ഏറ്റവും ഉയർന്ന നിലയിലായെന്നാണ് പ്രതിമാസ റിക്സ് സർവേ കാണിക്കുന്നത്. എന്നാൽ വാടക വീടുകളുടെ അഭാവം മൂലം റെൻ്റൽ മേഖല പരിമിതിപ്പെടുകയും, വാടക വർദ്ധിക്കുകയും ചെയ്തു. വസ്തുവകകളുടെ ആവശ്യം നിലവിലെ വിതരണത്തേക്കാൾ വളരെ കൂടുതലാണെന്നും, ഒരു വാടകക്കാരൻ പോകുമ്പോഴേക്കും വസ്തു വിൽക്കാനാണ് പല ഭൂവുടമകളും തീരുമാനിക്കുന്നതെന്നും ബർമിംഗ്ഹാമിലെ ഒരു സർവേയറായ ആൻഡ്രൂ ഓൾസ്നാം പറഞ്ഞു. നികുതിയും നിയന്ത്രണങ്ങളും കൂടിയതു കാരണം പല ഭൂവുടമകളും വാടകയ്ക്ക് കൊടുക്കുന്നതിനേക്കാൾ വിൽക്കണോ എന്ന ആലോചനയിലാണെന്നും സർവേയർ റിപ്പോർട്ട് ചെയ്തു. അതിനാൽ വാടകയ്ക്ക് വീടുകൾ ലഭിക്കുന്നതിൽ വലിയ ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നും  അദ്ദേഹം പറഞ്ഞു. വാടക വർദ്ധിക്കുന്നതോടൊപ്പം തന്നെ വാടകക്കാർ ഇതിനകം തന്നെ ഉയർന്ന ബില്ലുകളും വിലകളും മൂലം കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ജീവിതച്ചെലവ് വർധിക്കുന്നത് അവരുടെ ബഡ്ജറ്റുകൾ സമ്മർദ്ദത്തിലാക്കുന്നു.

സെയിൽസ് മാർക്കറ്റ് വളരെ ശാന്തമാണെന്ന് റിക്‌സ് റിപ്പോർട്ട് ചെയ്തു. വാങ്ങുന്നവരിൽ താൽപ്പര്യം കുറഞ്ഞതായും, കുറച്ച് വീടുകളാണ് വിൽപ്പനയ്ക്ക് വച്ചിരിക്കുന്നതെന്നും, വീടുകളുടെ വില കുറയുന്നത് സർവേയർമാരാണ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നതെന്നും സർവേ അഭിപ്രായപ്പെട്ടു. ആദ്യമായി വീട് വാങ്ങുന്നവർ വീടിന്റെ വില കുറയുന്നത് സ്വാഗതം ചെയ്യുമെങ്കിലും, പലർക്കും ഉയർന്ന വാടകയാണ് നൽകേണ്ടിവരുന്നത്. ഇത് അവരുടെ സേവിംഗ്സ് ഇൻവെസ്റ്റ്മെൻ്റിനെ ബാധിക്കുന്നു. മോർട്ട്ഗേജ് ചെലവുകൾ യഥാർത്ഥത്തിൽ ബഡ്ജറ്റ് ചെയ്തതിലും വളരെ കൂടുതലാകാനാണ് സാധ്യതയെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. വീടിന്റെ വിലയിലും വിൽപ്പനയിലും നേരിയ വർധനവ് ഒരു വർഷത്തിനുള്ളിൽ ഉണ്ടാകുമെന്ന് സർവേയർമാർ പ്രവചിച്ചിട്ടുണ്ട്.

ഇംഗ്ലണ്ടിൽ പ്രത്യേകമായി ഒരു കൺസൾട്ടേഷൻ ഗവൺമെന്റ് ആരംഭിച്ചിട്ടുണ്ട്. അതിൻപ്രകാരം, ടൂറിസ്റ്റ് ഹോട്ട്‌സ്‌പോട്ടുകളിൽ പ്രോപ്പർട്ടികൾ ഹ്രസ്വകാല അവധിക്കാല സ്ഥലങ്ങളാക്കി മാറ്റുന്നതിന് മുമ്പ് വീട്ടുടമസ്ഥർക്ക് പ്ലാനിംഗ് അനുമതി നേടേണ്ടതുണ്ട്.

Other News