Wednesday, 22 January 2025

യുകെയിൽ എമർജൻസി അലർട്ട് ടെസ്റ്റിംഗ് ഇന്ന്. മൂന്നു മണിക്ക്  മൊബൈലുകളിൽ 10 സെക്കൻ്റ് വാണിംഗ് അലാം മുഴങ്ങും

യുകെയിൽ എമർജൻസി അലർട്ട് ടെസ്റ്റിംഗ് ഇന്ന്. മൂന്നു മണിക്ക്  മൊബൈലുകളിൽ 10 സെക്കൻ്റ് വാണിംഗ് അലാം മുഴങ്ങും. അടിയന്തിര സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനുള്ള സംവിധാനമാണ് ഇതെന്ന് ബ്രിട്ടൻ്റെ ഡെപ്യൂട്ടി പ്രൈം മിനിസ്റ്റർ ഒലിവർ ഡൗടൻ പറഞ്ഞു. ഭീകരാക്രമണം, വെള്ളപ്പൊക്കം, വലിയ അഗ്നിബാധ അടക്കമുള്ള എമർജൻസികളെ കുറിച്ചുള്ള പബ്ളിക് അലർട്ടി നായി ഈ സിസ്റ്റം ഉപയോഗിക്കും. 4G, 5G ഡിവൈസുകളിലാണ് അലർട്ട് ലഭിക്കുക.

മൊബൈലുകളിലും ടാബ്ലറ്റുകളിലും ലഭ്യമാക്കുന്ന അലാമിനെക്കുറിച്ച് പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. അലാമിൻ്റെ സ്വൈപ് ഓപ്ഷൻ ഉപയോഗിക്കാവുന്നതാണ്. അലാം ലഭിക്കുന്നതിൽ താത്പര്യമില്ലെങ്കിൽ ഡിവൈസുകളിൽ അത് ഓപ്റ്റ് ഔട്ട് ചെയ്യാൻ സാധിക്കും. ഡിവൈസുകൾ സ്വിച്ച് ഓഫ് ആണെങ്കിലോ എയർപ്ളെയിൻ മോഡിലോ ആണെങ്കിലും അലാം ലഭിക്കില്ല.

ഇംഗ്ലണ്ടിൽ സെൻ്റ് ജോർജസ് ഡേ ആഘോഷിക്കുന്ന ഇന്ന് നടക്കുന്ന അലർട്ട് ടെസ്റ്റിംഗ് മൂലം ഉച്ചയ്ക്ക് ശേഷം നടക്കുന്ന നിരവധി സ്പോർട്ടിംഗ് ഇവൻ്റുകൾ കുറച്ചു നേരത്തേയ്ക്ക് നിറുത്തിവയ്ക്കും.
 

Other News