Monday, 23 December 2024

തെക്കുകിഴക്കൻ ഇംഗ്ലണ്ടിൽ കനത്ത മഴയ്ക്ക് സാധ്യത. യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

തെക്കുകിഴക്കൻ ഇംഗ്ലണ്ടിൽ ബുധനാഴ്ച വൈകുന്നേരം 4 മുതൽ വ്യാഴാഴ്ച പുലർച്ചെ 3 വരെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കനത്ത മഴയ്ക്കുള്ള യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിലെയും വെയിൽസിലെയും മറ്റ് ഭാഗങ്ങളിലും സമാനമായ മുന്നറിയിപ്പുകളുണ്ട്. ലീ ചുഴലിക്കാറ്റിന്റെ അവശിഷ്ടങ്ങൾ യുകെയെ ബാധിച്ചതിനാൽ ഇംഗ്ലണ്ടിലെ ചില പ്രദേശങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി മെറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകി. മുമ്പ് യുഎസിലും കിഴക്കൻ കാനഡയിലും ന്യൂ ഇംഗ്ലണ്ടിലും ആഞ്ഞടിച്ച അറ്റ്ലാന്റിക് കൊടുങ്കാറ്റായ ലീയുടെ വാലറ്റം വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിന്റെയും വെയിൽസിന്റെയും ചില ഭാഗങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാക്കാനുള്ള സാധ്യതയുള്ളതായി മുന്നറിയിപ്പുകൾ നൽകി. ഈ വാരാന്ത്യത്തിൽ നൈജൽ ചുഴലിക്കാറ്റിനെ തുടർന്ന് അസ്ഥിരമായ ഈ കാലാവസ്ഥയ്ക്ക് മാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. തെക്കുകിഴക്കൻ ഇംഗ്ലണ്ടിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച വൈകുന്നേരം 4 മുതൽ വ്യാഴാഴ്ച പുലർച്ചെ 3 വരെ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. രണ്ടോ മൂന്നോ മണിക്കൂറിൽ 30 മുതൽ 40 mm വരെ (1.2 ഇഞ്ച് മുതൽ 1.6 ഇഞ്ച് വരെ) ഉള്ള സ്ഥലങ്ങളിൽ ഒരു മണിക്കൂറിനുള്ളിൽ പതിനഞ്ച് മുതൽ 20 mm വരെ (0.6 ഇഞ്ച് മുതൽ 0.8 ഇഞ്ച് വരെ) മഴ ലഭിക്കാം. തിരക്കുള്ള ഈവനിംഗ് സമയത്തെ യാത്രകളിൽ, ഇത് ചില തടസ്സങ്ങൾ സൃഷ്ടിച്ചേക്കാം എന്നും മെറ്റ് ഓഫീസ് സൂചിപ്പിച്ചു.

വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ട്, വടക്കുപടിഞ്ഞാറൻ വെയിൽസ്, സൗത്ത് വെയിൽസ് എന്നിവയുൾപ്പെടെ രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലും സമാനമായ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്, വൈകുന്നേരം 6 മണി വരെയാണ് അലേർട്ട് പ്രഖ്യാപനം. ഈ പ്രദേശങ്ങളിൽ 50 മുതൽ 100 ​​മില്ലിമീറ്റർ (2 മുതൽ 4 ഇഞ്ച് വരെ) വരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു, ചില സ്ഥലങ്ങളിൽ 150 മുതൽ 200 മില്ലിമീറ്റർ (6 മുതൽ 8 ഇഞ്ച് വരെ) വരെയും പെയ്തേക്കാം. മഴ പെയ്താൽ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറാൻ സാധ്യതയുണ്ട്.

ഉച്ചകഴിഞ്ഞ് 3 മണി വരെ, ഇംഗ്ലണ്ടിൽ ഒരു ഫ്ളഡ് മുന്നറിയിപ്പും, 15 അലേർട്ടുകളും വെയിൽസിൽ എട്ട് മുന്നറിയിപ്പുകളും 30 അലേർട്ടുകളും ഉണ്ടായിരുന്നു. വെയിൽസിൽ 500-ലധികം പ്രോപ്പർട്ടികളിൽ വൈദ്യുതി മുടങ്ങിയതായി ഇന്ന് റിപ്പോർട്ട് ചെയ്തിരുന്നു. തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ഡെവോണിൽ കനത്ത മഴയെ തുടർന്ന് ചില റോഡുകൾ ഭാഗികമായി വെള്ളത്തിനടിയിലായി. അതേസമയം, പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറൻ സ്കോട്ട്ലൻഡിൽ വൈകിട്ട് ഏഴ് വരെ ശക്തമായ കാറ്റ് ഉണ്ടാകാൻ സാധ്യതയുള്ളതായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ആഴ്‌ച അവസാനം മുൻ ഉഷ്ണമേഖലാ ചുഴലിക്കാറ്റായ നൈജൽ ചുഴലിക്കാറ്റിന്റെ സ്വാധീനം ഇംഗ്ലണ്ടിലുടനീളം കാണാൻ തുടങ്ങും, അത് അറ്റ്‌ലാന്റിക് മധ്യത്തിൽ കടൽത്തീരത്ത് ആയിരിക്കും. ഇത് മഴയുടെ തോതും കാറ്റും വർദ്ധിപ്പിക്കുകയും, യുകെയുടെ കാലാവസ്ഥയെ കൂടുതൽ അസ്ഥിരമാക്കുമെന്നും, മെറ്റ് ഓഫീസ് വക്താവ് ഗ്രഹാം മാഡ്‌ജ് പറഞ്ഞു. 

ഈ രാത്രിയിൽ, ഏറ്റവും ശക്തമായ മഴ വടക്ക് ഭാഗത്ത് കടലിലേക്ക് നീങ്ങും, മധ്യ, കിഴക്കൻ ഭാഗങ്ങളിൽ താരതമ്യേന വരണ്ട കാലാവസ്ഥയായിരിക്കുമെന്ന്
സ്കൈ ന്യൂസിൻ്റെ കാലാവസ്ഥാ അവതാരകൻ ജോ വീലർ വ്യാഴാഴ്ചത്തെ കാലാവസ്ഥയെ കുറിച്ച് സൂചിപ്പിച്ചു. പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് ഭാഗങ്ങളിൽ മഴ തുടരുകയും കാറ്റിന് ശക്തി പ്രാഖ്യാപിക്കുകയും ചെയ്യും. സ്‌കോട്ട്‌ലൻഡും വടക്കൻ അയർലൻഡും കൂടുതലും മേഘാവൃതമായിരിക്കും, ദൈർഘ്യമേറിയ മഴയും ശക്തമായ കാറ്റും ഉണ്ടാകും. ഇത് കുറഞ്ഞ താപനില മുതൽ ഏതാണ്ട് 15 ഡിഗ്രി സെൽഷ്യസ് വരെ താപനിലയുള്ള തണുപ്പ് കൂടിയ ദിവസമായിരിക്കും. വടക്കൻ ഇംഗ്ലണ്ടിലെ മഴ വൈകുന്നേരമാകുമ്പോഴേക്കും ശമിക്കാൻ തുടങ്ങും. തെക്കൻ ഇംഗ്ലണ്ടിലെ മഴ മാറുമെങ്കിലും, തെക്ക് കിഴക്കൻ പ്രദേശങ്ങളിൽ കൂടുതൽ നേരം മഴ നീണ്ടുനിന്നേക്കാം എന്നും ജോ വീലർ പറഞ്ഞു.
 

Other News