സിറ്റിസൺഷിപ്പ് ഭേദഗതി ബില്ലിന് കേന്ദ്ര കാബിനറ്റിന്റെ അംഗീകാരം.
മതപീഡനത്തിന്റെ പേരിൽ ഇന്ത്യയിലേയ്ക്ക് പാലായനം ചെയ്യുന്ന മുസ്ളിം ഇതര അഭയാർത്ഥികൾക്ക് പൗരത്വം നല്കുന്നതുമായി ബന്ധപ്പെട്ട ബില്ലിന് കേന്ദ്ര കാബിനറ്റ് ബുധനാഴ്ച അംഗീകാരം നല്കി. പാക്കിസ്ഥാൻ, ബംഗളാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഇതിൻ പ്രകാരം പരിഗണിന ലഭിക്കുക. ഹിന്ദു, ക്രിസ്ത്യൻ, സിഖ്, പാർസി, ജെയ്ന, ബുദ്ധമതക്കാർക്കാണ് ഇതനുസരിച്ച് സംരക്ഷണം ലഭിക്കും.