Monday, 23 December 2024

കാശ്മീരിൽ മരണമടഞ്ഞ മലയാളി സൈനികന് ജന്മനാടിന്റെ അന്ത്യാഞ്ജലി.

കാശ്മീരിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച മലയാളി സൈനികന്റെ മൃതദേഹം ഔദ്യോഗിക സൈനിക ബഹുമതികളോടെ സംസ്കരിച്ചു. താങ്ങ് ദാറിൽ ഉണ്ടായ അപകടത്തിലാണ് തിരുവനന്തപുരം പൂവച്ചൽ സ്വദേശി അഖിൽ മരണമടഞ്ഞത്. അഖിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തിയ കുഴയ്ക്കാട് സ്കൂളിൽ മൃതദേഹം പൊതുദർശനത്തിന് വച്ചു. രണ്ടു വർഷം മുമ്പ് വിവാഹിതനായ അഖിൽ 10 വർഷം മുമ്പാണ് സൈന്യത്തിൽ ചേർന്നത്.

Other News