Monday, 23 December 2024

കേരളത്തിൽ ഹോട്ടൽ ശൃംഖലയുമായി ഇൻഫോസിസ് സഹസ്ഥാപകന്റെ മകൾ

ഇൻഫോസിസ് സോഫ്റ്റ് വെയർ സാമ്രാജ്യത്തിന്റെ സഹസ്ഥാപകനായ എസ്.ഡി ഷിബുലാലിന്റെ മകൾ ശ്രുതി ഷിബുലാൽ കേരളത്തിൽ ഫൈവ് സ്റ്റാർ ഹോട്ടൽ ചെയിന് തുടക്കം കുറിച്ചു. തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ടിന് സമീപമാണ് സ്റ്റേറ്റ് ഓഫ് ആർട്ട് ടെക്നോളജിയിൽ സജ്ജമാക്കിയ 152 മുറികളുള്ള റ്റമാരാ ഹോട്ടൽ തുറന്നത്. അടുത്തു തന്നെ ആലപ്പുഴയിലും കണ്ണൂരും ഹോട്ടലുകൾ തുറക്കുമെന്ന് ശ്രുതി പറയുന്നു.

കേരളത്തിൽ 300 കോടിയുടെ ഇൻവെസ്റ്റ്മെൻറിനാണ് ശ്രുതിയുടെ കമ്പനിയായ റ്റമാരാ ലെഷർ എക്പീരിയൻസസ് ലിമിറ്റഡ് പദ്ധതിയിടുന്നത്. ജർമ്മനിയിലും ഈ കമ്പനിയ്ക്ക് മൂന്നു പ്രോപ്പർട്ടികൾ ഉണ്ട്. 2025 ആകുമ്പോഴേയ്ക്കും 1000 റൂമുകൾ ഹോസ്പിറ്റാലിറ്റി മേഖലയിൽ ഒരുക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.

Other News