സൗദി ഓയിൽ കമ്പനി അരാംകോയുടെ ഷെയറുകൾ ഇന്ന് മുതൽ ട്രേഡിംഗ് ആരംഭിക്കും.
ഡിസംബർ 11 മുതൽ സൗദി ഓയിൽ കമ്പനിയായ അരാംകോയുടെ ഷെയറുകൾ മുതൽ ട്രേഡിംഗ് ആരംഭിക്കും. സൗദി സ്റ്റോക്ക് എക്സ്ചേഞ്ചിൽ രാവിലെ 9.30ലാണ് 2222 എന്ന ട്രേഡ് സിംബലിൽ ഷെയർ മാർക്കറ്റ് ചെയ്യപ്പെടുന്നത്. 25.6 ബില്യൺ ഡോളറിന്റെ ഷെയറുകളാണ് പൊതുവിപണിയിൽ അരാംകോ നല്കിയത്. 32 സൗദി റിയാലാണ് ഷെയർ വില. നിലവിൽ 1.7ട്രില്യൺ ഡോളറാണ് അരാംകോയുടെ മാർക്കറ്റ് മൂല്യം എന്നു കണക്കാക്കപ്പെടുന്നു. ആലിബാബ 2014ൽ 25 ബില്യൺ ഡോളറിന് ഷെയർ ഇറക്കിയതിനെയും മറികടക്കുന്ന വില്പനയാണ് അരാംകോ നടത്തിയത്. സൗദിയിൽ ഭാവിയിൽ വരാനിരിക്കുന്ന മെഗാ പ്രോജക്ടുകൾക്കും പുതിയ ഇൻഡസ്ട്രികൾക്കും ഇൻവെസ്റ്റ് ചെയ്യാനാണ് അരാംകോയുടെ ഷെയർ വില്പന നടത്തിയത്.