Monday, 23 December 2024

2020 ഗോൾഡൻ ഗ്ലോബ് നോമിനേഷനുകൾ പ്രഖ്യാപിച്ചു

ഹോളിവുഡ് ഫോറിൻ പ്രസ് അസോസിയേഷൻ 2020 ലെ ഗോൾഡൻ ഗ്ലോബ് നോമിനേഷനുകൾ പ്രഖ്യാപിച്ചു. ഫിലിം, ടി വി ഷോ, ലിമിറ്റഡ് സീരീസ് എന്നിവയുടെ നോമിനേഷനുകളാണ് പുറത്തുവിട്ടത്. 77 മത് ആനുവൽ ഗോൾഡൻ ഗ്ലോബ് അവാർഡുകൾ 2020 ജനുവരി 5 നാണ് സമ്മാനിക്കപ്പെടുന്നത്. ബെസ്റ്റ് മോഷൻ പിക്ചർ - ഡ്രാമാ വിഭാഗത്തിൽ 1917, ദി ഐറിഷ്മാൻ, ജോക്കർ, മാര്യേജ് സ്റ്റോറി, ദി റ്റു പോപ് സ് എന്നിവയാണ് നോമിനേഷനിൽ ഉള്ളത്.
 

പ്രശസ്ത അഭിനേതാക്കളായ ഡാനിയേൽ ക്രെയ്ഗ്, ലിയനാർഡോ ഡികാപ്രിയോ, എഡ്ഡി മർഫി, ടോം ഹാങ്ക്സ്, ബ്രാഡ് പിറ്റ്, ആൻറണി ഹോപ്കിൻസ് എന്നിവർ വിവിധ കാറ്റഗറികളിൽ നോമിനേഷൻ നേടിയിട്ടുണ്ട്.

Other News