Monday, 23 December 2024

ഇൻസ്റ്റാഗ്രാമിൽ പുതിയതായി അക്കൗണ്ട് തുറക്കുന്നവർ ഇനി മുതൽ ഡേറ്റ് ഓഫ് ബർത്തും നല്കണം

ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുറക്കുന്നവർ ഇനി മുതൽ ജനനത്തീയതിയും നൽകണം. പ്രായത്തിനനുസരിച്ചുള്ള കാര്യങ്ങളിൽ മാത്രം അംഗങ്ങൾക്ക് പങ്കെടുക്കുവാൻ അവസരം നല്കുകയാണ് ഇതിന്റെ ലക്ഷ്യം. നിഷ്കർഷിച്ചിരിക്കുന്ന പ്രായം തികയാത്തവർ ഇൻസ്റ്റാഗ്രാം ഉപയോഗിക്കാതിരിക്കാനും പുതിയ ഗൈഡ് ലൈൻ സഹായിക്കും.

പതിമൂന്ന് വയസ് പൂർത്തിയായവർക്കേ ഇൻസ്റ്റാഗ്രാമിൽ ചേരാൻ അനുവാദമുള്ളൂ. മുതിർന്നവരെ ഉദ്ദേശിച്ചുള്ള പരസ്യങ്ങൾ, മറ്റു വിവരങ്ങൾ എന്നിവ ചെറുപ്രായത്തിലുള്ളവരിലേയ്ക്ക് എത്താതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കാൻ ഇത് സഹായിക്കുമെന്ന് ഇൻസ്റ്റാഗ്രാം കരുതുന്നു. ഗാംബ്ളിംഗ്‌, ആൽക്കഹോൾ, ബർത്ത് കൺട്രോൾ എന്നിവ ഉൾപ്പെടുന്ന വിഷയങ്ങളിൽ ചെറുപ്രായത്തിൽ ഉള്ളവർ ഇടപെടുന്നത് ഒഴിവാക്കാനും പരസ്യകമ്പനികൾ അവരെ ലക്ഷ്യമിടുന്നത് തടയാനും പുതിയ നിയന്ത്രണങ്ങൾ ലക്ഷ്യമിടുന്നു.

Other News