സോഷ്യൽ സർവീസ് കെയറിൽ കഴിയുന്ന കുട്ടികൾ പഠനത്തിൽ പിന്നോട്ട്. ജി സി എസ് സിയിൽ രണ്ട് ഗ്രേഡ് കുറവ്.

ഇംഗ്ലണ്ടിൽ കഴിഞ്ഞ ആറ് വർഷത്തിൽ 1.6 മില്യൺ കുട്ടികളാണ് കുറഞ്ഞ കാലയളവിലെങ്കിലും സോഷ്യൽ കെയറിനെ ആശ്രയിച്ചത്. ഇവർക്ക് ജി സി എസ് സിയിൽ രണ്ട് ഗ്രേഡ് കുറവാണ് ലഭിക്കുന്നത് എന്നാണ് കണക്കുകൾ തെളിയിക്കുന്നത്. സിറ്റികളിൽ താമസിക്കുന്ന കുട്ടികൾ മെച്ചപ്പെട്ട നിലവാരം കാഴ്ചവയ്ക്കുന്നുണ്ടെങ്കിലും കോസ്റ്റൽ ഏരിയയിൽ ഉള്ളവർ നോൺ കോസ്റ്റൽ ഏരിയയിൽ ഉള്ളതിനേക്കാൾ മൂന്നു ഗ്രേഡ് കുറവാണ് കരസ്ഥമാക്കുന്നത്.

മാതാപിതാക്കളുടെ വരുമാനം, ജീവിത സാഹചര്യങ്ങൾ, സോഷ്യൽ സർവീസിന്റെ വേണ്ടവിധത്തിലുള്ള പിന്തുണ ഇല്ലായ്മ എന്നിവയും കുട്ടികളെ പ്രതികൂലമായി ബാധിക്കുന്നു.

Other News