Monday, 23 December 2024

ഷുവർ സ്റ്റാർട്ട് ചിൽഡ്രൻ സെൻററുകളുടെ ഫണ്ടിംഗിൽ വൻ കുറവ്

ഗവൺമെൻറ് കണക്കുകൾ പ്രകാരം ഷുവർ സ്റ്റാർട്ട് ചിൽഡ്രൻ സെൻററുകളുടെ ഫണ്ടിംഗിൽ വൻ കുറവ് രേഖപ്പെടുത്തി. 2017-18 കാലയളവിൽ 480 മില്യൺ പൗണ്ട് കൗൺസിൽ ചെലവഴിച്ചു. 2014-15 ൽ 637 മില്യൺ പൗണ്ട് ആയിരുന്ന ഫണ്ടിംഗാണ് 25 ശതമാനത്തോളം കുറവ് വന്നത്. കെയറിൽ ഉള്ള കുട്ടികളുടെ വർദ്ധനവാണ് ഫണ്ട് വഴിതിരിച്ചു വിടേണ്ടി വന്നതിന്റെ കാരണമെന്ന് ലോക്കൽ ഗവൺമെൻറ് അസോസിയേഷൻ പറയുന്നു.

കുട്ടികൾക്കും കുടുംബങ്ങൾക്കും ഒന്നിച്ച് സമയം ചിലവഴിക്കാനായി 1998 ൽ നിലവിൽ വന്ന സംവിധാനമാണ് ഷുവർ സ്റ്റാർട്ടുകൾ.3.1 ബില്യൺ പൗണ്ടിന്റെ ഫണ്ടിംഗ് ഗ്യാപ്പ് ഉണ്ടായിട്ടുള്ള സാഹചര്യത്തിൽ കൂടുതൽ ചിൽഡ്രൻ സെൻററുകൾ അടച്ചിടേണ്ടി വരുമെന്ന് ആശങ്കയുണ്ട്.
 

Other News