Thursday, 21 November 2024

ഡ്രൈവിംഗ്‌ ലൈസൻസിൽ മൂന്ന് പോയിന്റുകൾ ലഭിച്ചാൽ ഇൻഷുറൻസ് പ്രീമിയം ഇരുനൂറിലേറെ പൗണ്ട് വർദ്ധിക്കാം.

ട്രാഫിക് നിയമലംഘനത്തിന്റെ പേരിൽ ലൈസൻസിൽ ലഭിക്കുന്ന പെനാൽറ്റി പോയിന്റുകൾ ഇൻഷുറൻസ് പ്രീമിയത്തിൽ വൻ വർദ്ധനയ്ക്ക് കാരണമാകാം. മൂന്നു പോയിന്റുകൾ ഉള്ള ഡ്രൈവർ 209 പൗണ്ടോളം അധിക ഇൻഷുറൻസ് നല്കേണ്ടി വരും. ഏകദേശം 2.6 മില്യൺ ഡ്രൈവർമാർക്ക് യുകെയിൽ പെനാൽട്ടി പോയിന്റുകൾ ലഭിച്ചിട്ടുണ്ട്. ഇതുമൂലം ഓരോ വർഷവും 230 മില്യൺ പൗണ്ടിന്റെ അധികച്ചിലവ് ഡ്രൈവർ യുകെയിൽ താങ്ങേണ്ടി വരുന്നുണ്ട്.

പെനാൽട്ടി ആറു പോയിന്റിൽ എത്തിയാൽ പ്രീമിയം 400 പൗണ്ട് മുതൽ 1159 പൗണ്ട വരെ അധികമായെന്നു വരാം. 12 പോയിന്റ് ലഭിച്ചവർക്ക് ശരാശരി പ്രീമിയം 1446 പൗണ്ടാണ്. ഏറ്റവും കൂടുതൽ പെനാൽട്ടി പോയിന്റുകൾ ഡ്രൈവർമാർക്ക് ലഭിച്ചിരിക്കുന്നത് സ്പീഡിംഗിനാണ്. 85 ശതമാനത്തോളം ഫൈനുകൾ ഈ കാറ്റഗറിയിൽ വരും. 7 ശതമാനം ഫൈനുകൾ സിഗ്നലുകളിൽ നിർത്താതെ പോകുന്നതിനും അഞ്ചു ശതമാനം ഡ്രൈവിംഗിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനുമാണ്.
 

Other News