Wednesday, 22 January 2025

ഇന്റർനാഷണൽ സ്റ്റുഡൻറ്സിൽ നിന്ന് ഔട്ട്സോഴ്സിംഗ് സ്ഥാപനം അമിത ഫീസ് ഈടാക്കുന്നതായി യൂണിവേഴ്സിറ്റീസ് യുകെ



ഇന്റർനാഷണൽ സ്റ്റുഡന്റ് സിന് സ്റ്റഡി വിസ നല്കുന്നതിനായി ഹോം ഓഫീസ് അധികാരപ്പെടുത്തിയിരിക്കുന്ന സോപ്രാ സ്റ്റെരിയ എന്ന ഔട്ട്സോഴ്സിംഗ് സ്ഥാപനം അമിത ഫീസ് ഈടാക്കുന്നതായി യൂണിവേഴ്സിറ്റീസ് യുകെ പറയുന്നു. ഫോറിൻ സ്റ്റുഡൻറ്സിന് യുകെ യൂണിവേഴ്സിറ്റികളോട് മടുപ്പു തോന്നുന്ന വിധത്തിലുള്ള ശരാശരിയിലും താഴ്ന്ന സേവനമാണ് ഇവർ നല്കുന്നതെന്നാണ് വിമർശനം. 91 മില്യൺ പൗണ്ടിന്റെ കരാറാണ് ഹോം ഓഫീസ് സോപ്രാ സ്റ്റെരിയയ്ക്ക് നല്കിയിരിക്കുന്നത്.

സ്റ്റുഡൻറ്സിനെ സ്വാഗതം ചെയ്യുന്ന അന്തരീക്ഷമൊരുക്കുന്നതിനു പകരം അതിനു നേർ വിപരീത ഫലമാണ് ലാഭക്കൊതി മൂലം ഔട്ട്സോഴ്സിംഗ് സ്ഥാപനം സൃഷ്ടിക്കുന്നതെന്ന് യുകെയിലെ 136 യൂണിവേഴ്സിറ്റികളെ പ്രതിനിധീകരിക്കുന്ന യൂണിവേഴ്സിറ്റീസ് യുകെ വിമർശിച്ചു. സ്റ്റുഡൻറുകൾക്ക് വിസാ അപേക്ഷയ്ക്കായി ദീർഘദൂരം യാത്ര ചെയ്യേണ്ടി വരികയും അമിത ഫീസ് നല്കാനായി നിർബന്ധിപ്പിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്ന് എം.പിമാരും ലോയർമാരും ആവശ്യപ്പെട്ടിട്ടുണ്ട്.

സാധാരണ ഗതിയിൽ യുകെയിലെ പോസ്റ്റ് ഓഫീസുകളിൽ പോയി ഡോക്യുമെന്റുകൾ അപ് ലോഡ് ചെയ്യാനും ബയോമെട്രിക് പ്രൂഫ് സബ്മിറ്റ് ചെയ്യാനും കഴിയുമായിരുന്നു. എന്നാൽ സോപ്ര സ്റ്റെരിയയുടെ യുകെയിലെ ആറ് സെന്റററുകളിൽ സൗജന്യ അപ്പോയിന്റ് ആണെങ്കിലും ബാക്കിയുള്ള 51 സെന്റററുകളിൽ കുറഞ്ഞത് 60 പൗണ്ട് അപ്പോയിൻറ്മെൻറിന് നല്കണം. സാധാരണ അപ്പോയിന്റ്മെൻറ് ലഭിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുന്നതിനാൽ 100 മുതൽ 200 പൗണ്ട് വരെ പ്രീമിയം റേറ്റിൽ പണം നല്കി ആപ്ളിക്കേഷൻ നല്കേണ്ട സ്ഥിതിയാണ്.
 

Other News