Wednesday, 22 January 2025

യുകെ യൂണിവേഴ്സിറ്റികളിൽ പ്രവേശനം നേടിയ നഴ്സിംഗ് സ്റ്റുഡൻറുകളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ്

യുകെ യൂണിവേഴ്സിറ്റികളിൽ നഴ്സിംഗ് കോഴ്സുകൾക്ക് പ്രവേശനം നേടിയ സ്റ്റുഡൻറുകളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ് ഉണ്ടായി. അപേക്ഷകളുടെ എണ്ണത്തിൽ 6.7 ശതമാനം വർദ്ധനവാണ് UCAS രേഖപ്പെടുത്തിയത്. 2017ൽ ഗവൺമെൻറ് നഴ്സിംഗ് സ്റ്റുഡന്റ് സിനുള്ള ബർസറി നിർത്തലാക്കിയതിനുശേഷം ആദ്യമായാണ് കൂടുതൽ പേർ ഈ രംഗത്തേയ്ക്ക് കടന്നു വരുന്നത്. 2019 ൽ 54,225 പേർ നഴ്സിംഗ് കോഴ്സുകൾക്ക് അപേക്ഷിച്ചിരുന്നു. 2018 ൽ 50,805 പേർ ഉണ്ടായിരുന്നപ്പോൾ, 66,370 പേർ 2016 ൽ അപേക്ഷിച്ചിരുന്നു.

നിലവിൽ 44,000 നഴ്സിംഗ് വേക്കൻസികൾ യുകെയിൽ ഉണ്ട്. ആവശ്യമുള്ള നഴ്സുമാരുടെ എണ്ണത്തിന്റെ 12 ശതമാനം വരുമിത്. അടുത്ത പത്തു വർഷത്തിൽ ഒഴിവുകളുടെ എണ്ണം 100,000 ആയി ഉയരും. നിരവധി നഴ്സുമാർ റിട്ടയർ ചെയ്യുന്നതും പ്രഫഷൻ വിട്ടു പോകുന്നതു മൂലമോ ആണിത്. 2017 ൽ ബർസറി നിർത്തലാക്കിയതുമൂലം നഴ്സിംഗ്, മിഡ് വൈഫറി സ്റ്റുഡന്റുകൾ ഓരോ വർഷവും 9,000 പൗണ്ട് ഫീസ്, മറ്റു സൗകര്യങ്ങൾ എന്നിവയ്ക്കായി നല്കണം.

ഈ വർഷത്തെ അപേക്ഷകരിൽ 30,390 പേരെ യൂണിവേഴ്സിറ്റികൾ നഴ്സിംഗ് ഡിഗ്രി കോഴ്സിനായി അഡ്മിഷൻ നല്കി. കഴിഞ്ഞ വർഷം 28,540 പേർ അഡ്മിഷൻ നേടിയിരുന്നു.

Other News