Monday, 23 December 2024

യുക്മ നഴ്സസ് ഫോറം ജോയിന്റ് സെക്രട്ടറി ബിജു മൈക്കിളിന്റെ പിതാവ് നിര്യാതനായി

യുക്മ നഴ്സസ് ഫോറം നാഷണൽ ജോയിൻറ് സെക്രട്ടറി ബിജു മൈക്കിളിന്റെ പിതാവ് കൂറുമണ്ണ് പടിഞ്ഞാറേകൈതയ്ക്കൽ (പള്ളിക്കുന്നേൽ) പി.എം.മൈക്കിൾ (കുട്ടിച്ചേട്ടൻ - 85) നിര്യാതനായി. സംസ്കാര ശുശ്രൂഷ ഇന്ന് (ബുധൻ) രാവിലെ 9.30ന് സ്വവസതിയിൽ ആരംഭിക്കുന്നതും തുടർന്ന് കുറുമണ്ണ് സെൻറ്.ജോൺസ് പള്ളി സിമിത്തേരിയിൽ മൃതദേഹം സംസ്കരിക്കുന്നതുമാണ്.

ഇടമറുക് തെറ്റാലിക്കൽ കുടുംബാംഗം മോനിയാണ് ഭാര്യ. മക്കൾ ഡോളി, പരേതനായ ബെന്നി, സിസ്റ്റർ ജൂലിയ (ഡി. എസ്. ടി), റെജീന, ബിജു, ബിജി. മരുമക്കൾ ജോസ് കുറ്റിക്കാട്ട് പ്രവിത്താനം, ഡേവി നെടിയപറമ്പിൽ കുര്യച്ചിറ, ഷൈനി വടക്കേടത്ത് കുറിച്ചിത്താനം, ഡോ.അജിത്ത് ലക്നൗ.

പരേതന്റെ നിര്യാണത്തിൽ യുക്മ പ്രസിഡന്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, യുഎൻ എഫ് പ്രസിഡന്റ് സിന്ധു ഉണ്ണി, എഫ്.ഒ.പി കോർഡിനേറ്റർ സിന്നി ജേക്കബ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

Other News