Monday, 23 December 2024

സോഫ്റ്റ് വെയർ തകരാറുമൂലം ബിബിസി ഐ പ്ളെയർ ചില സാംസംഗ് ടിവികളിൽ പ്രവർത്തനരഹിതമായി.

സാംസംഗ് ടിവികളിൽ ബിബിസി ഐ പ്ളെയർ സ്ട്രീമിംഗ് സർവീസ് തകരാറിലായതിനു കാരണം സോഫ്റ്റ് വെയർ പ്രശ്നം മൂലമെന്ന് വ്യക്തമായി. സ്മാർട്ട് ടിവികളിലാണ് സാങ്കേതിക പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഒരു സോഫ്റ്റ്‌വെയർ അപ്ഡേറ്റിലൂടെ ഇത് പരിഹരിക്കാമെന്ന് കമ്പനി നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ ചില പഴയ മോഡലുകളിൽ അപ്ഡേറ്റ് ഗുണം ചെയ്യില്ല. അവയിൽ മറ്റൊരു അപ്ഡേറ്റ് അടുത്ത വർഷം അപ് ലോഡിന് തയ്യാറാക്കുന്നതുവരെ പ്രശ്നം പരിഹരിക്കാനാവില്ല.

ആയിരക്കണക്കിന് ടിവി സെറ്റുകളിൽ ക്യാച്ച് അപ് സർവീസ് ഉപയോഗിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ടെന്ന് ബിബിസി പറഞ്ഞു. ക്രിസ്മസ് കാലത്ത് ഇത് പല പ്രോഗ്രാമുകളും ഈ രീതിയിൽ കാണാൻ കഴിയില്ല. ഞായറാഴ്ച കാലാവധി അവസാനിക്കുന്ന സെക്യൂരിറ്റി സർട്ടിഫിക്കറ്റു മൂലമാണ് ഇങ്ങനെ സംഭവിച്ചത്. ഐ പ്ളെയർ ലൈബ്രറി കണ്ടൻറുകൾ പ്ളെ ചെയ്യാനുള്ള അനുമതിയുണ്ടെന്ന് തെളിയിക്കുന്ന കോഡുകളാണ് ഈ സർട്ടിഫിക്കറ്റുകളിൽ ഉള്ളത്.

Other News