Tuesday, 03 December 2024

കൺസർവേറ്റീവ് സോഷ്യൽ മീഡിയയിൽ നടത്തിയ ഇലക്ഷൻ പരസ്യങ്ങളിൽ 88 ശതമാനവും തെറ്റിദ്ധരിപ്പിക്കുന്നതെന്ന് ട്രാക്കിംഗ് ഓർഗനൈസേഷൻ.

ഇലക്ഷൻ പ്രചാരണത്തിനായി കൺസർവേറ്റീവ് പാർട്ടി സോഷ്യൽ മീഡിയയിൽ നടത്തിയ ഇലക്ഷൻ പരസ്യങ്ങളിൽ 88 ശതമാനവും തെറ്റിദ്ധരിപ്പിക്കുന്നതെന്ന് ട്രാക്കിംഗ് ഓർഗനൈസേഷനായ ഫസ്റ്റ് ഡ്രാഫ്റ്റ് കണ്ടെത്തി. എന്നാൽ ലേബർ പാർട്ടിയുടെ ഒരു പരസ്യം പോലും ഈ ഗണത്തിൽ വന്നില്ല. എൻഎച്ച്എസ്, ഇൻകം ടാക്സ് എന്നിവയിൽ ഫോക്കസ് ചെയ്തുള്ള പരസ്യങ്ങളിലും കൃത്യതയില്ലായ്മ കാണപ്പെട്ടു.

ഫേസ്ബുക്ക് പരസ്യങ്ങൾക്കായി വൻ തുകയാണ് കൺസർവേറ്റീവ് പാർട്ടി ചിലവാക്കിയത്. ഡിസംബർ മാസത്തിന്റെ ആദ്യ ഭാഗത്ത് കൺസർവേറ്റീവ് പാർട്ടി ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത 6749 പരസ്യങ്ങൾ ഫസ്റ്റ് ഡ്രാഫ്റ്റ് അനലൈസ് ചെയ്തിരുന്നു. ഇതിൽ 40 പുതിയ ഹോസ്പിറ്റലുകൾ നിർമ്മിക്കുമെന്ന് 5132 പരസ്യങ്ങളിൽ സൂചിപ്പിച്ചിരുന്നു. എന്നാൽ യഥാർത്ഥത്തിൽ ആറ് പുതിയ ഹോസ്പിറ്റലുകൾക്കേ പദ്ധതിയിട്ടിട്ടുള്ളൂ.

 

Other News