Monday, 23 December 2024

ബ്രിട്ടീഷ് പാർലമെൻറ് ഇലക്ഷൻ പോളിംഗ് അവസാനിച്ചു. എക്സിറ്റ് പോളിൽ കൺസർവേറ്റീവ് പാർട്ടിയ്ക്ക് 368 സീറ്റുകൾ. ലേബറിന് 191 മാത്രം. വോട്ടെണ്ണൽ ആരംഭിച്ചു.

Premier News Election Desk
ബ്രിട്ടണിലെ പാർലമെൻറ് ഇലക്ഷന്റെ പോളിംഗ് രാത്രി 10 മണിക്ക് അവസാനിച്ചു. ബിബിസിയും ഐടിവിയും സ്കൈ ന്യൂസും സംയുക്തമായി നടത്തിയ എക്സിറ്റ് പോൾ ഫലം രാത്രി 10 മണിക്ക് പ്രഖ്യാപിച്ചു. ഇതനുസരിച്ച് കൺസർവേറ്റീവ് പാർട്ടിയ്ക്ക് 368 സീറ്റുകൾ. ലേബറിന് 191 മാത്രം. എസ് എൻ പി യ്ക്ക് 55 സീറ്റുകളും ലിബറൽ ഡെമോക്രാറ്റുകൾക്ക് 13 സീറ്റുകളും ലഭിക്കും. വോട്ടെണ്ണൽ ആരംഭിച്ചു.

വോട്ട് ചെയ്ത് ഇറങ്ങുന്നവരുടെ ഇടയിൽ നിന്നുള്ള വിവരങ്ങൾ അറിഞ്ഞാണ് എക്സിറ്റ് പോൾ റിസൽട്ട് തയ്യാറാക്കുന്നത്. ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്ലൻഡ് എന്നിവിടങ്ങളിലെ 144 മണ്ഡലങ്ങളിലെ വോട്ടർമാരെ അടിസ്ഥാനമാക്കിയാണ് എക്സിറ്റ് പോൾ റിസൽട്ട് തയ്യാറാക്കിയത്. രാജ്യത്തിന്റെ രാഷ്ട്രീയ ചായ് വിന്റെ പ്രതിഫലനമാകുമെന്ന് കരുതുന്ന മണ്ഡലങ്ങളാണ് സർവേയ്ക്കായി തെരഞ്ഞെടുക്കുന്നത്.

രാജ്യത്തെ നൂറുകണക്കിന് കൗണ്ടിംഗ്‌ സ്റ്റേഷനുകളിൽ വോട്ടെണ്ണൽ ആരംഭിച്ചു. രാത്രി 2 മണിയോടെ വോട്ടെണ്ണൽ പൂർത്തിയാവും. വെള്ളിയാഴ്ച വെളുപ്പിന് ബ്രിട്ടീഷ് പാർലമെന്റിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വരും. ബോറിസ് ജോൺസൺ പ്രധാനമന്ത്രിയായി തുടരുമോ? അതോ ജെറമി കോർബിൻ എത്തുമോ? ഏതാനും മണിക്കൂറുകൾക്കുള്ളിൽ രാജ്യത്തിന് ഉത്തരം ലഭിക്കും.

Other News