Monday, 23 December 2024

ഇലക്ഷൻ റിസൽട്ട് വന്ന ഉടൻ ലണ്ടനിലെ വിലയേറിയ വീടുകളിലൊന്നിന് ഡീൽ ഉറപ്പിച്ചത് 65 മില്യൺ പൗണ്ടിന്. വാങ്ങിയത് യൂറോപ്യൻ കുടുംബം.

യൂറോപ്പിൽ നിന്നുള്ള അതിസമ്പന്ന കുടുംബം ലണ്ടനിലെ ഏറ്റവും സമ്പന്നമായ പ്രദേശത്ത് ഏറ്റവും വിലയേറിയ വീടുകളിൽ ഒന്ന് വാങ്ങാനുള്ള പ്ലാൻ ഇലക്ഷൻ റിസൽട്ട് വരുന്നതുവരെ താമസിപ്പിച്ചു. റിസൾട്ട് വന്ന് നിമിഷങ്ങൾക്കുള്ളിൽ എസ്റ്റേറ്റ് ഏജൻറിനോട് ഡീൽ ഉറപ്പിക്കാൻ നിർദ്ദേശം നല്കി. വില 65 മില്യൺ പൗണ്ട്. കൺസർവേറ്റീവ് പാർട്ടി അധികാരത്തിൽ എത്തുമെന്ന് ഉറപ്പാക്കാനായിരുന്നു അവർ കാത്തിരുന്നത്.

ജെറമി കോർബിൻ അധികാരത്തിൽ വന്നാൽ അതിസമ്പന്നർക്കുമേൽ ടാക്സിനത്തിൽ പിടിമുറുക്കുമെന്ന ആശങ്ക ഒഴിയുന്നതുവരെ ഡീൽ താമസിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. യുകെയിൽ വിറ്റിട്ടുള്ളതിൽ വച്ച് ഏറ്റവും വിലയേറിയ പ്രോപ്പർട്ടികളിൽ ഒന്നാണിത്. വീടിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ബക്കിംഗാം പാലസിന് അടുത്തുള്ള ബെൽഗ്രേവ് സ്ക്വയറിൽ 12 ബെഡ് റൂമുകളുള്ള 67.5 മില്യൺ പൗണ്ടിന്റെ ഒരു പ്രോപ്പർട്ടി സൂപ് ല ലിസ്റ്റ് ചെയ്തിരുന്നു.

Other News