കൺസർവേറ്റീവ് പാർട്ടി നേടിയത് 13.9 മില്യൺ വോട്ടുകൾ. ലേബറിന് ലഭിച്ചത് 10.3 മില്യൺ വോട്ട്
ബ്രിട്ടീഷ് പാർലമെന്റിലേയ്ക്ക് നടന്ന ഇലക്ഷനിൽ 32 മില്യൺ പേർ വോട്ടു ചെയ്തു. പോളിങ്ങ് ശതമാനം 67.3 ശതമാനമായിരുന്നു. ഇത് 2017 നേക്കാളും 1.5 ശതമാനം കുറവാണ്. 650 ൽ 365 സീറ്റ് നേടിയ കൺസർവേറ്റീവ് ആകെ പോൾ ചെയ്ത വോട്ടിന്റെ 45 ശതമാനം കരസ്ഥമാക്കി. അതായത് 13.9 മില്യൺ വോട്ടുകൾ. 32.2 ശതമാനം വോട്ട് നേടിയ ലേബറിന് 10.3 മില്യൺ വോട്ടും 203 സീറ്റുകളും ലഭിച്ചു.
ലിബറൽ ഡെമോക്രാറ്റുകൾക്ക് 11.5 ശതമാനം വോട്ട് ലഭിച്ചെങ്കിലും 3.6 മില്യൺ ആളുകളുടെ പിന്തുണയിലൂടെ നേടാനായത് 11 സീറ്റുകൾ മാത്രമാണ്. എന്നാൽ 1.2 മില്യൺ വോട്ടിലൂടെ സ്കോട്ടിഷ് നാഷണൽ പാർട്ടി 48 സീറ്റുകൾ നേടിയെടുത്തു. ഗ്രീൻ പാർട്ടി 0.8 മില്യണും ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി 0.24 മില്യണും സിൻ ഫെൻ 0.18, പ്ലെയ്ഡ് സിമ്രു 0.15, അല്ലിയൻസ് പാർട്ടി 0.13, സോഷ്യൽ ഡെമോക്രാറ്റിക് ആൻഡ് ലേബർ പാർട്ടി 0.11 മില്യൺ വോട്ടും യഥാക്രമം 1, 8, 7, 4, 1, 2 സീറ്റുകളും കരസ്ഥമാക്കി.