Wednesday, 22 January 2025

ബേബി ഓഫ് ദ ഹൗസ് നിക്കോള റിച്ചാർഡ്സ്. ബ്രിട്ടീഷ് പാർലമെൻറിലെ ഏറ്റവും പ്രായം കുറഞ്ഞ എം.പി.

ഡിസംബർ 12 ന് നടന്ന പാർലമെൻറ് തെരഞ്ഞെടുപ്പിൽ വിജയിച്ച നിക്കോള റിച്ചാർഡ്സ് ഹൗസ് ഓഫ് കോമൺസിലെ ഏറ്റവും പ്രായം കുറഞ്ഞ എം.പി എന്ന ബഹുമതി കരസ്ഥമാക്കി. വെസ്റ്റ് ബ്രോംവിച്ച് ഈസ്റ്റിൽ നിന്നാണ് 24 കാരിയായ നിക്കോള തെരഞ്ഞെടുക്കപ്പെട്ടത്. 1593 വോട്ടാണ് ഭൂരിപക്ഷം. 1974 ന് ശേഷം ലേബർ പാർട്ടിയുടെ കുത്തക സീറ്റായിരുന്ന സീറ്റിൽ അട്ടിമറി വിജയമാണ് കൺസർവേറ്റീവ് പാർട്ടി സ്ഥാനാർത്ഥിയായ നിക്കോള റിച്ചാർഡ്സ് നേടിയത്.

പോൾ ചെയ്ത വോട്ടിന്റെ 46.7 ശതമാനമായ 46,806 വോട്ടുകൾ നിക്കോള റിച്ചാർഡ്സ് കരസ്ഥമാക്കി. ലേബർ പാർട്ടിയുടെ ഡെപ്യൂട്ടി ലീഡർ ടോം വാട്സണാണ് വെസ്റ്റ് ബ്രോംവിച്ച് ഈസ്റ്റിനെ പ്രതിനിധീകരിച്ചിരുന്നത്. ഇത്തവണ അദ്ദേഹം മത്സരിച്ചിരുന്നില്ല. ബിർമ്മിങ്ങാം യൂണിവേഴ്സിറ്റിയിൽ പൊളിറ്റിക്കൽ സയൻസിന് പഠിക്കുമ്പോൾ തന്നെ രാഷ്ട്രീയത്തിലിത്തിയ നിക്കോള ക്രിസ് കെല്ലി എം.പിയുടെ കേസ് വർക്കറായി ജോലിയും ചെയ്തിരുന്നു.

2016ൽ ഡുഡ്ലി മെട്രോപോളിറ്റൻ ബോറോ കൗൺസിലിലേക്ക് നിക്കോള തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പാർലമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം ബേബി ഓഫ് ദി ഹൗസ് എന്നാണ് അറിയപ്പെടുന്നത്.

Other News