ട്രെയിൻ ടൈം ടേബിൾ ഇന്ന് ഡിസംബർ 15 മുതൽ മാറും. യാത്ര പുറപ്പെടും മുൻപ് വീണ്ടും സമയം ചെക്ക് ചെയ്യണമെന്ന് റെയിൽ കമ്പനികൾ. ലിങ്ക് ഇവിടെ ലഭ്യമാണ്
വിന്റർ ട്രെയിൻ ടൈം ടേബിൾ ഇന്നു മുതൽ നിലവിൽ വരും. പുതിയ റെയിൽ ലൈനുകളും ട്രെയിനുകളും നിലവിൽ വരുന്നതു കൊണ്ടും പല സംവിധാനങ്ങളും അപ്ഗ്രേഡ് ചെയ്യുന്നതും മൂലമാണ് വർഷത്തിൽ സാധാരണയായി രണ്ടു തവണ സമയം ചെയ്ഞ്ച് ചെയ്യുന്നത്. മെയ് മാസത്തിലും ഡിസംബറിലുമാണ് ഇത് നടപ്പാക്കുന്നത്.
യാത്രാ സമയത്തിൽ കുറവു വരുകയും കൂടുതൽ ട്രെയിനുകൾ സർവീസുകൾക്കായി ലഭ്യമാവുകയും ചെയ്യുന്നതിനാൽ ടൈം ടേബിളിൽ കാര്യമായ മാറ്റം വരാനിടയുണ്ട്. കൂടുതൽ റൂട്ടുകളും നിലവിൽ വരും. ആഴ്ചയിൽ 1,000 പുതിയ സർവീസുകൾക്ക് പുതിയതായി തുടക്കം കുറിക്കും.
പുതിയ ടൈംടേബിളിനായി ഈ ലിങ്ക് ഉപയോഗിക്കാം
https://www.nationalrail.co.uk/service_disruptions/237848.aspx