Monday, 23 December 2024

പോസ്റ്റ് ഓഫീസിൽ സാമ്പത്തിക തിരിമറി നടത്തിയെന്ന് ആരോപിച്ച് നടപടി നേരിട്ട സബ് പോസ്റ്റ് മാസ്റ്റർമാർക്ക് 58 മില്യൺ പൗണ്ട് നഷ്ടപരിഹാരം നല്കാൻ തീരുമാനം

പോസ്റ്റ് ഓഫീസ് ഇടപാടുകളിൽ സാമ്പത്തിക തട്ടിപ്പു നടത്തി എന്നാരോപിക്കപ്പെട്ട് നിയമ നടപടി നേരിട്ട പോസ്റ്റ് മാസ്റ്റർമാർ കുറ്റക്കാരല്ലെന്ന് കോടതി കണ്ടെത്തി. കഴിഞ്ഞ പത്തു വർഷക്കാലയളവിലാണ് 550 ഓളം പോസ്റ്റ് മാസ്റ്റർമാർ വിവിധ സാമ്പത്തിക കുറ്റങ്ങൾക്കായി വിചാരണ ചെയ്യപ്പെട്ടത്. ഇവരുടെ ഭാഗത്ത് നിന്ന് യാതൊരു തെറ്റും ഉണ്ടായിട്ടില്ലെന്നു കോടതി വിധിച്ചു. നഷ്ടപരിഹാരമായി 58 മില്യൺ പൗണ്ട് നല്കാമെന്ന് പോസ്റ്റ് ഓഫീസ് സമ്മതിച്ചിട്ടുണ്ട്.

പോസ്റ്റ് ഓഫീസിലെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യുന്ന ഐടി സിസ്റ്റമായ ഹൊറൈസോണിലെ സോഫ്റ്റ്‌വെയർ പ്രശ്നങ്ങളാണ് കണക്കുകളിൽ പ്രശ്നമുണ്ടാക്കിയത്. 1999-2000 സമയത്ത് നടപ്പാക്കിയ ഈ സിസ്റ്റത്തിലെ പാളിച്ചകൾ മൂലം പല പോസ്റ്റ് മാസ്റ്റർമാർക്കും കോടതി നടപടികളും ജപ്തിയും ജയിൽ തടവും അനുഭവിക്കേണ്ടി വന്നിരുന്നു. സോഫ്റ്റ് വെയർ ബഗുകളും അതിലെ തെറ്റുകളുമാണ് ഇതിലേയ്ക്ക് നയിച്ചതെന്ന് കോടതി കണ്ടെത്തുകയായിരുന്നു.

 

Other News