Wednesday, 22 January 2025

എക്സാമിന് മൊബൈൽ കൊണ്ടുവരുന്ന കുട്ടികളുടെ എണ്ണത്തിൽ വർദ്ധന.

സ്കൂൾ, കോളജ് എക്സാം ദിനങ്ങളിൽ കൂടെ മൊബൈൽ കൊണ്ടുവരുന്ന കുട്ടികളുടെ എണ്ണം ഓരോ വർഷവും വർദ്ധിക്കുന്നു. ജിസിഎസ്ഇ, എ-ലെവൽ എന്നിവയിൽ എക്സാമിന് കോപ്പിയടി ഉണ്ടാകുന്നത് കൂടിയിട്ടുണ്ടെന്ന് എക്സാം റെഗുലേറ്റർ പറയുന്നു. മൊബൈൽ ഫോണിലൂടെ ലഭിക്കുന്ന ഉത്തരങ്ങൾ ഉത്തരക്കടലാസിൽ എഴുതിച്ചേർക്കുക, സ്കൂൾ വെബ് സൈറ്റുകളിൽ സൈബർ അറ്റാക്ക് നടത്തുക എന്നിവയും സ്റ്റുഡന്റ്സ് ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്.

എക്സാമിന്റെ ചോദ്യപേപ്പർ ചോർത്തിയെടുക്കുക, വ്യാജ ചോദ്യപേപ്പർ സൃഷ്ടിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുക എന്നിവയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഡാറ്റാ കളക്ട് ചെയ്യുന്ന ഓഫ് ക്വാൽ പുറത്തുവിട്ട വിവരമനുസരിച്ച് കഴിഞ്ഞ സമ്മർ എക്സാം സമയത്ത് നിരവധി കുട്ടികളെ മൊബൈൽ ഉപയോഗത്തെ തുടർന്ന് അധികൃതർ റിപ്പോർട്ട് ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ വ്യാജ ചോദ്യപേപ്പർ പോസ്റ്റ് ചെയ്യുന്നതും വില്ക്കുന്നതും കുട്ടികളിൽ ഉത്കണ്ഠ ഉണ്ടാക്കുന്നതായി എക്സാം റെഗുലേറ്ററി അതോറിറ്റി പറഞ്ഞു.

Other News