ബിർമ്മിങ്ങാമിലെ പത്ത് വയസുകാരി ഐ.ക്യു ടെസ്റ്റിൽ സ്റ്റീഫൻ ഹോക്കിൻസ് ഒപ്പം. മെൻസാ ടെസ്റ്റിൽ നേടിയ സ്കോർ 162.
ബിർമ്മിങ്ങാമിലെ മോസ് ലിയിൽ നിന്നുള്ള ഫ്രേയ മംഗോത്ര ഐ.ക്യു ടെസ്റ്റിൽ ഒരു പത്തു വയസുകാരിക്ക് നേടാവുന്നതിൽ വച്ച് ഏറ്റവും ഉയർന്ന സ്കോർ നേടി അന്തരിച്ച സയന്റിസ്റ്റ് സ്റ്റീഫൻ ഹോക്കിൻസിന്റെ ഐ.ക്യു ലെവലിനൊപ്പം എത്തി. ഫ്രേയ മംഗോത്രയ്ക്ക് പത്തര വയസുള്ളപ്പോഴാണ് കാറ്റെൽ 3 ബി ടെസ്റ്റിൽ പങ്കെടുത്തത്. നേടിയ സ്കോർ 162.
വെർബൽ റീസണിംഗാണ് കാറ്റെൽ 3 ബി ടെസ്റ്റിൽ പരിശോധിക്കപ്പെടുന്നത്. എല്ലാ കാര്യങ്ങളും വളരെ പെട്ടെന്ന് ഹൃദിസ്ഥമാക്കുന്ന ഫ്രേയ മംഗോത്ര വളരെ സൂക്ഷ്മതയോടെ കാര്യങ്ങൾ ഓർമ്മയിൽ സൂക്ഷിക്കുകയും ചെയ്യും. വായനയിലും എഴുത്തിലും കമ്പമുള്ള ഫ്രേയ മംഗോത്ര തായ്ക്കോണ്ടോയിലും മുൻപന്തിയിലുണ്ട്. കഥകൾ ഇഷ്ടപ്പെടുന്ന ഫ്രേയയ്ക്ക് ഫിലിം ഡയറക്ടർ ആകാനാനിഷ്ടം. സ്കൂളിലെ ഹെഡ്ഗേളായ ഫ്രേയയ്ക്ക് എഡ്ജ്ബാസ്റ്റണിലെ പ്രൈവറ്റ് സ്കൂളിലേയ്ക്ക് സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ടെന്ന് എന്ന് മാതാപിതാക്കളായ ഡോ. കുമാറും ഡോ. ഗുൽഷനും പറഞ്ഞു.