Thursday, 21 November 2024

ഒരു ദിവസം രണ്ട് സ്റ്റാൻഡാർഡ് ആൽക്കഹോളിക് ഡ്രിങ്ക് കഴിക്കുന്നത് ദോഷകരമെന്ന്. ആഴ്ചയിൽ മാക്സിമം 10 സ്റ്റാൻഡാർഡ് ഡ്രിങ്ക് ആകാം.

ആൽക്കഹോൾ ഉപയോഗത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ നിർദ്ദേശിക്കുന്ന പുതിയ നയങ്ങൾ നാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ റിസർച്ച് കൗൺസിൽ, ഓസ്ട്രേലിയ പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഒരു ദിവസം രണ്ട് സ്റ്റാൻഡാർഡ് ആൽക്കഹോളിക് ഡ്രിങ്ക് കഴിക്കുന്നത് ദോഷകരമാകുമെന്നും ആഴ്ചയിൽ മാക്സിമം 10 സ്റ്റാൻഡാർഡ് ഡ്രിങ്ക് ആകാമെന്നും പറയുന്നു. അതായത് ദിവസം 1.4 ഡ്രിങ്ക് ആവറേജ് കഴിക്കാം. എന്നാൽ ഒരു ദിവസം 4 സ്റ്റാൻഡാർഡ് ഡ്രിങ്കിൽ കൂടുതൽ കഴിക്കാനേ പാടില്ല.

ഓസ്ട്രേലിയ ക്രിസ്തുമസിന് തൊട്ടുമുമ്പ് പുറത്തിറക്കിയ 2009 ന് ശേഷമുള്ള ആദ്യ ആൽക്കഹോൾ ഗൈഡ് ലൈനിലാണ് ഇക്കാര്യം പറയുന്നത്. ആൽക്കഹോളിന്റെ ദൂഷ്യഫലങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ നിർദ്ദേശമെന്ന് ഓസ്ട്രേലിയൻ അധികൃതർ പറയുന്നു. ഓസ്ട്രേലിയയിൽ 2017 ൽ നാലായിരത്തിലേറെപ്പേർ ആൽക്കഹോളുമായി ബന്ധപ്പെട്ട കാരണങ്ങളാൽ മരണപ്പെട്ടിട്ടുണ്ട്. 70,000 ലേറെ ഹോസ്പിറ്റൽ അഡ്മിഷനുകളും ഇതുമൂലം 2016-17 ൽ ഉണ്ടായിട്ടുണ്ട്.

OCI Guidelines from the Indian High commission of London

 

Other News