Saturday, 11 January 2025

യുകെയിൽ ഹാൻഡ്സെറ്റ് അൺലോക്ക് ചെയ്യാത്ത മൊബൈലുകളുടെ വില്പന നിരോധിക്കാൻ ഓഫ് കോം. നെറ്റ് വർക്ക് സ്വിച്ച് ചെയ്യാൻ പ്രൊവൈഡറുടെ അനുമതിക്കായി കാത്തു നിൽക്കേണ്ടതില്ല.

യുകെയിലെ മൊബൈൽ ഫോൺ കൺസ്യൂമേഴ്‌സിന് സന്തോഷകരമായ വാർത്തയുമായി ഓഫ് കോം. യുകെയിൽ ഹാൻഡ്സെറ്റ് അൺലോക്ക് ചെയ്യാത്ത മൊബൈലുകളുടെ വില്പന നിരോധിക്കാൻ ഓഫ് കോം കൺസൽട്ടേഷൻ തുടങ്ങി. തീരുമാനം നടപ്പായാൽ ഭാവിയിൽ മൊബൈൽ നെറ്റ്വർക്ക് സ്വിച്ച് ചെയ്യാൻ പ്രൊവൈഡറുടെ അനുമതിയ്ക്കായി കാത്തു നിൽക്കേണ്ടി വരില്ല.

ടെലകോം വാച്ച്ഡോഗായ ഓഫ്കോം ഇതിനായി കൺസൽട്ടേഷൻ ഉടൻ ആരംഭിക്കും. ബി.റ്റി, ഇ ഇ, ടെസ്കോ, വോഡഫോൺ എന്നീ നെറ്റ്വർക്ക് പ്രൊവൈഡേഴ്സ് ലോക്ക് ചെയ്ത ഹാൻഡ് സെറ്റുകളാണ് വിൽക്കുന്നത്. അൺലോക്ക് ചെയ്യുന്നതിനായി ഇവർ പ്രത്യേക കോഡ് നല്കണം. ഒരു വർഷത്തിൽ താഴെയുള്ള പേ ആസ് യു ഗോ കസ്റ്റമറിൽ നിന്ന് ടെസ്കോ ഇതിനായി പത്തു പൗണ്ട് ഈടാക്കുന്നുണ്ട്.

സ് കൈ, ഒ.ടു, ത്രീ, വിർജിൻ എന്നീ കമ്പനികൾ മൊബൈൽ ഫോൺ അൺലോക്ക് ചെയ്താണ് വിൽക്കുന്നത്. ബ്രോഡ്ബാൻഡ് സ്വിച്ച് ചെയ്യുന്നതിന് ഇതേ നയം കൊണ്ടുവരാനാണ് ഓഫ് കോം പദ്ധതിയിടുന്നത്. കൺസ്യൂമർക്ക് സാമ്പത്തിക, സമയ ലാഭം ഉണ്ടാക്കുന്ന രീതിയിൽ യൂറോപ്യൻ ഗൈഡ് ലൈൻ അനുസരിച്ച് ഈ മേഖല ക്രമീകരിക്കാനാണ് ഓഫ് കോമിന്റെ തീരുമാനം.

Other News