Monday, 23 December 2024

സർ റോഡ് സ്റ്റിവർട്ട് യുകെ ആൽബം ചാർട്ടിൽ ടോപ്പിൽ എത്തുന്ന ഏറ്റവും പ്രായം കൂടിയ പുരുഷ ആർട്ടിസ്റ്റായി.

സർ റോഡ് സ്റ്റിവർട്ട് പുറത്തിറക്കിയ യു ആർ ഇൻ മൈ ഹാർട്ട് എന്ന ആൽബം യുകെ ചാർട്ടിൽ ഒന്നാമതെത്തി. നവംബർ 22നാണ് ആൽബം ഇറങ്ങിയത്. ചാർട്ടിൽ ടോപ്പിൽ എത്തുന്ന ഏറ്റവും പ്രായം കൂടിയ പുരുഷ ആർട്ടിസ്റ്റായി സർ റോഡ് സ്റ്റിവർട്ട് മാറി. അദ്ദേഹത്തിന് 74 വയസ് പ്രായമുണ്ട്. കടുത്ത മത്സരത്തെ അതിജീവിച്ചാണ് സർ റോഡ് സ്റ്റിവർട്ടിന്റെ ആൽബം ഒന്നാമതെത്തിയത്. റോബി വില്യംസ് , ദി ഹു എന്നിവരുടെ ആൽബവുമായി 750 സെയിലിന്റെ വ്യത്യാസമേ ഉള്ളൂ.

എന്നാൽ 97 വയസുള്ളപ്പോൾ ആൽബം ചാർട്ടിൽ ഒന്നാമതെത്തിയ ഡെയിം വെരാ ലിന്നിന്റെ റെക്കോർഡ് ഇതുവരെ ആരും മറികടന്നിട്ടില്ല. തന്റെ ഫാൻസിന് നന്ദി പറഞ്ഞ സർ റോഡ് സ്റ്റിവർട്ട് പുതിയ യുകെ ഭരണകൂടം അധികാരത്തിലെത്തുമ്പോൾ തന്റെ ആൽബം ഒന്നാമതെത്തിയതിൽ അതീവ സന്തോഷം പ്രകടിപ്പിച്ചു. ബോറിസ് ജോൺസണെയും അദ്ദേഹം അഭിനന്ദിച്ചു.
 

Other News