Thursday, 07 November 2024

ഹൈ സ്ട്രീറ്റിലെ ചെറുകിട ഷോപ്പുകൾക്ക് ടാക്സ് ഡിസ്കൗണ്ടുമായി ബോറിസ് ജോൺസൺ. ബിസിനസ് റേറ്റ് കുറയ്ക്കും. പാർലമെൻറിൽ ക്വീൻസ് സ്പീച്ച് ഇന്ന്.

ബ്രിട്ടീഷ് പാർലമെന്റിൽ രണ്ടു മാസത്തിനുള്ളിലെ രണ്ടാമത് ക്വീൻസ് സ്പീച്ച് ഇന്നു നടക്കും. ഹൈ സ്ട്രീറ്റിലെ ചെറുകിട ഷോപ്പുകളെ സംരക്ഷിക്കുന്നതിനായുള്ള പ്രഖ്യാപനങ്ങൾ ഇന്നുണ്ടാകും. ഇവയുടെ ബിസിനസ് റേറ്റ് കുറയ്ക്കാനാണ് പദ്ധതി. 33 മുതൽ 55 ശതമാനം വരെ സ്റ്റാൻഡാർഡ് റീട്ടെയിലർ ഡിസ്കൗണ്ട് നടപ്പാക്കുമെന്ന് അറിയുന്നു. ഇതു മൂലം 320 മില്യൺ പൗണ്ടിന്റെ അധിക സാമ്പത്തികഭാരം ഗവൺമെന്റിനുണ്ടാകും.

യുകെയിലെ ടൗൺ സെന്ററുകളിലുള്ള നിരവധി ഷോപ്പുകൾ അടച്ചു പൂട്ടേണ്ട അവസ്ഥ ഉണ്ടാവുന്നതിൽ നിന്നും ഉടമകളെ സംരക്ഷിക്കുകയാണ് പുതിയ നയത്തിന്റെ കാതൽ. ഒരു വർഷം 12,500 പൗണ്ടിനു തത്തുല്യമായ ഇളവുകൾ വരെ ഓരോ ഷോപ്പിനും ലഭിക്കും. എൻഎച്ച്എസും ബ്രെക്സിറ്റുമടക്കുള്ള 40 പ്രധാന വിഷയങ്ങളിൽ ഊന്നിയായിരിക്കും ക്വീനിന്റെ ഇത്തവണത്തെ സ്പീച്ച്.

 

Other News