Wednesday, 22 January 2025

യുകെയിൽ ഏറ്റവും കൂടുതൽ സാലറി വാങ്ങിക്കുന്ന കമ്പനി എക്സിക്യൂട്ടിവിന് ഈ വർഷം ലഭിച്ചത് 323 മില്യൺ പൗണ്ട്.

ബെറ്റ് 365 ന്റെ ചീഫ് എക്സിക്യൂട്ടീവായ ഡെനീസ് കോട്സ് ആണ് യുകെയിൽ ഏറ്റവും കൂടുതൽ സാലറി വാങ്ങിക്കുന്ന കമ്പനി ബോസ്. ഗാംബ്ളിംഗ്‌ കമ്പനിയായ ബെറ്റ് 365 ന്റെ സഹസ്ഥാപക കൂടിയായ ഡെനീസ് കോട്സ് 2019 ൽ 277 മില്യൺ സാലറിയും ഡിവിഡൻറും അടക്കം 323 മില്യൺ പൗണ്ടാണ് പോക്കറ്റിലാക്കിയത്. കഴിഞ്ഞ വർഷത്തെ സാലറി 220 മില്യൺ പൗണ്ടായിരുന്നു.

ഡെനീസ് കോട്സിന്റെ സഹോദരനും കമ്പനിയുടെ ജോയിൻറ് ചീഫ് എക്സിക്യൂട്ടീവ് ആണ്. ഇവരുടെ പിതാവായ പീറ്റർ ആണ് കമ്പനി ചെയർമാൻ. ഷെഫീൽഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇക്കണോമെട്രിക്സിൽ ഡിഗ്രി നേടിയ ശേഷമാണ് ഡെനീസ് കോട്സ് പിതാവിനൊപ്പം ബിസിനസ് രംഗത്തേയ്ക്ക് കാലു കുത്തിയത്. ഈ വർഷം കമ്പനി 791 മില്യൺ പൗണ്ട് ലാഭം ടാക്സിന് മുമ്പ് ഉണ്ടാക്കിയിരുന്നു. കഴിഞ്ഞ വർഷം 661 മില്യനായിരുന്നു ഇത്. കമ്പനി ഇത്തവണ നല്കിയത് 92.5 മില്യൺ പൗണ്ടിന്റെ ഡിവിഡന്റാണ്.

Other News