Wednesday, 22 January 2025

267 മില്യൺ ഫേസ്ബുക്ക് യൂസേഴ്സിന്റെ വിവരങ്ങൾ സുരക്ഷിതമല്ലാത്ത ഓൺ സൈറ്റുകളിലൂടെ ലീക്കായി. പേരും ഫോൺ നമ്പരും ഐഡിയും വരെ ഡാർക്ക് വെബിൽ.

ഫേസ്ബുക്ക് യൂസേഴ്സിന്റെ വിവരങ്ങൾ സുരക്ഷിതമല്ലാത്ത ഓൺ സൈറ്റുകളിലൂടെ ചോർന്നു. പേരും ഫോൺ നമ്പരും ഐഡിയും വരെ ഡാർക്ക് വെബിൽ പ്രത്യക്ഷപ്പെട്ടു. പ്രധാനമായും അമേരിക്കക്കാരായ 267 മില്യൺ യൂസേഴ്സിന്റെ വിവരങ്ങളാണ് ചോർന്നിരിക്കുന്നത്. ഡേറ്റ ലീക്കായ സംഭവം സൈബർ സെക്യൂരിറ്റി കമ്പനിയായ കമ്പാരിടെക്കാണ് കണ്ടു പിടിച്ചത്. വിയറ്റ്നാം കേന്ദ്രമാക്കിയുള്ള ഒരു സംഘമാണ് ഇതിനു പിന്നിലെന്നാണ് സംശയിക്കുന്നത്.

ഇത്രയും ഫേസ്ബുക്ക് യൂസേഴ്സിനെ സംബന്ധിക്കുന്ന വിവരങ്ങൾ രണ്ടാഴ്ചയോളം ഡാർക്ക് വെബിൽ ഉണ്ടായിരുന്നു. അതിനു ശേഷമാണ് ഇവ നീക്കം ചെയ്തത്. സ്ക്രേപ്പിംഗ് എന്ന പ്രോസസ് വഴിയാണ് സൈബർ ക്രിമിനലുകൾ ഡേറ്റ കൈക്കലാക്കിയതെന്ന് അനുമാനിക്കുന്നു.
 

Other News