Monday, 23 December 2024

നഴ്സിംഗ് സ്റ്റുഡന്റ്സിന് 5,000 പൗണ്ടിന്റെ ഗവൺമെന്റ് ഫണ്ടിംഗ്. സ്പെഷ്യലിസ്റ്റ് കാറ്റഗറികളിൽ അഡീഷണൽ ആയി 3,000 പൗണ്ട്. കൂടുതൽ നഴ്സുമാരെ എൻഎച്ച്എസിൽ എത്തിക്കാൻ ഗവൺമെന്റ് നടപടി തുടങ്ങി

എൻഎച്ച്എസിലെ നഴ്സ് ഷോർട്ടേജ് പരിഹരിക്കാൻ നടപടികൾ തുടങ്ങി. 50,000 നഴ്സുമാരെ പുതിയതായി റിക്രൂട്ട് ചെയ്യുമെന്നാണ് ബോറിസ് ജോൺസൺ പ്രഖ്യാപിച്ചിരുന്നത്. അധികാരമേറ്റയുടൻ ഇതിനായുള്ള പ്രാരംഭ നടപടികൾ ഗവൺമെന്റ് പ്രഖ്യാപിച്ചു. നഴ്സിംഗ് സ്റ്റുഡന്റ്സിന് 5,000 പൗണ്ടിന്റെ ഗവൺമെന്റ് ഫണ്ടിംഗ് ഓരോ വർഷവും നല്കും. സ്പെഷ്യലിസ്റ്റ് കാറ്റഗറികളിൽ അഡീഷണൽ ആയി 3,000 പൗണ്ട് ആവശ്യമെങ്കിൽ ലഭിക്കും. നഴ്സിംഗിന് പഠിക്കുമ്പോൾ ഉള്ള ജീവിത ചെലവുകൾ താങ്ങാനും ചൈൽഡ് കെയറിനായുമാണ് ഇങ്ങനെ ഫണ്ടിംഗ് ലഭ്യമാക്കുന്നത്. ഈ തുക തിരിച്ചടയ്ക്കേണ്ടതില്ല.

അടുത്ത വർഷം സെപ്റ്റംബറിൽ മുതൽ നഴ്സിംഗ് കോഴ്സിലുള്ളവർക്ക് ഈ ഫണ്ടിംഗ് ലഭിക്കും. യൂകാസ് യൂണിവേഴ്സിറ്റി ആപ്ളിക്കേഷന്റെ ഡെഡ് ലൈൻ ജനുവരി 15 ന് അവസാനിക്കുന്നതിന് മുന്നോടിയായിട്ടാണ് ഗവൺമെന്റ് പ്രഖ്യാപനമെത്തിയത്. പുതിയതായി കോഴ്‌സിൽ പ്രവേശനം നേടുന്നവർക്കും ഡിഗ്രി കോഴ്സ് തുടരുന്നവർക്കും പുതിയ ഫണ്ടിംഗ് സഹായകരമാകും.

നഴ്സിംഗ്, മിഡ് വൈഫറി, അലൈഡ് ഹെൽത്ത് കോഴ്സ് എന്നിവയ്ക്ക് ഫണ്ടിംഗ് ലഭിക്കും. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 50,000 നഴ്സുമാരെ പുതിയതായി സൃഷ്ടിക്കുക എന്നതാണ് ഗവൺമെന്റിന്റെ പദ്ധതി. നഴ്സുമാർക്ക് ക്ഷാമം നേരിടുന്ന പ്രദേശങ്ങളിലും മെൻറൽ ഹെൽത്ത് വിഭാഗത്തിലും അഡീഷണൽ ഫണ്ടിംഗ് നല്കും.

ഓരോ വർഷവും 35,000 സ്റ്റുഡന്റ്സിന് ഫണ്ടിംഗിന്റെ പ്രയോജനം ലഭിക്കും. തിരിച്ചടയ്ക്കേണ്ടതില്ലാത്ത ഈ ഫണ്ടിംഗിന് പുറമേ ട്യൂഷനുള്ള ഫണ്ടിംഗും മെയിന്റനൻസ് ലോണും ലഭ്യമായിരിക്കും.

Other News