Friday, 10 January 2025

ഇന്ത്യൻ പൗരത്വ ബില്ലിനെതിരെ ലണ്ടനിലെ ഇന്ത്യൻ എംബസിയ്ക്കു മുന്നിൽ നടന്ന മലയാളി സംഘടനകളുടെ പ്രതിഷേധം. വീഡിയോ ദൃശ്യങ്ങൾ.

ഇന്ത്യൻ പാർലമെന്റ് അംഗീകരിച്ച സിറ്റിസൺഷിപ്പ് അമൻഡ്മെൻറ് ബില്ലിനെതിരെ ലണ്ടനിലെ ഇന്ത്യൻ എംബസിയ്ക്കു മുന്നിൽ വിവിധ മലയാളി സംഘടനകൾ പ്രതിഷേധിച്ചു. മലയാളത്തിൽ മുദ്രാവാക്യം വിളിച്ച് ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ, സമീക്ഷ, ചേതന എന്നീ സംഘടകളിലെ നൂറു കണക്കിന് പ്രവർത്തകരാണ് യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആയിരത്തോളം പേരോടൊപ്പം പ്രതിഷേധത്തിൽ പങ്കുചേർന്നത്. സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പാണ് പ്രതിഷേധം സംഘടിപ്പിച്ചത്. നിരവധി യൂണിവേഴ്സിറ്റി വിദ്യാർത്ഥികളും സമരത്തിൽ പങ്കുചേർന്നു. സമാധാനപരമായി നടന്ന പ്രതിഷേധത്തിൽ കൈയിൽ പ്ളാക്കാർഡുകളും ഇന്ത്യൻ ദേശീയപതാകയുമേന്തിയാണ് സമരക്കാർ എത്തിയത്.

വീഡിയോ ദൃശ്യങ്ങൾ.

 

Other News