Wednesday, 22 January 2025

ജനുവരി 31ന് യൂറോപ്യൻ യൂണിയനിൽ നിന്ന് പിന്മാറാനുള്ള തീരുമാനം ബ്രിട്ടീഷ് പാർലമെൻറ് അംഗീകരിച്ചു. 358 എം.പിമാർ പിന്തുണച്ചു.

യൂറോപ്യൻ യൂണിയനിൽ നിന്ന് പിന്മാറാനുള്ള തീരുമാനം ബ്രിട്ടീഷ് പാർലമെൻറ് അംഗീകരിച്ചു. ജനുവരി 31ന് വിത് ഡ്രാവൽ ബില്ലനുസരിച്ച് ബ്രിട്ടൺ ഔദ്യോഗികമായി യൂറോപ്യൻ യൂണിയനു പുറത്തു വരാനുള്ള പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ നിർദ്ദേശം 234 നെതിരെ 358 വോട്ടുകൾക്ക് പാർലമെൻറിൽ ഇന്ന് എം.പിമാർ പാസാക്കി. ഈ ബിൽ പാർലമെന്റിന്റെ പരിശോധനയ്ക്ക് വിധേയമാക്കും. ജനുവരി 7,8,9 തിയതികളിൽ എം.പിമാർ ബിൽ വിശദമായ ചർച്ചയ്ക്ക് എടുക്കും. ജനുവരി 31ന് മുൻപ് ബിൽ നിയമമാക്കി പിന്മാറാനുള്ള തീരുമാനം നടപ്പിലാക്കും.

ഇതിനു ശേഷം യൂറോപ്യൻ യൂണിയനുമായുള്ള കരാറുകളും മറ്റു നിയമ വശങ്ങളും അംഗീകരിക്കുന്നതിന് 11 മാസത്തെ സാവകാശം ലഭിക്കും. ഈ ട്രാൻസിഷൻ പീരിയഡ് ഇതിനപ്പുറം നീട്ടേണ്ടതില്ലെന്നും ഇന്ന് പാർലമെൻറ് തീരുമാനമെടുത്തു. ഡിസംബർ 12ന് നടന്ന ജനറൽ ഇലക്ഷനിൽ 365 എം.പിമാരെ വിജയിപ്പിച്ച കൺസർവേറ്റീവ് പാർട്ടിയ്ക്ക് സ്വന്തം ഇഷ്ടാനുസരണം പാർലമെൻറിൽ തീരുമാനങ്ങൾ അംഗീകരിപ്പിച്ചെടുക്കുവാൻ ആവശ്യമായ ഭൂരിപക്ഷം ഉണ്ട്.

News at a glance

നഴ്സിംഗ് സ്റ്റുഡന്റ്സിന് 5,000 പൗണ്ടിന്റെ ഗവൺമെന്റ് ഫണ്ടിംഗ്. സ്പെഷ്യലിസ്റ്റ് കാറ്റഗറികളിൽ അഡീഷണൽ ആയി 3,000 പൗണ്ട്. കൂടുതൽ നഴ്സുമാരെ എൻഎച്ച്എസിൽ എത്തിക്കാൻ ഗവൺമെന്റ് നടപടി തുടങ്ങി.

ഇന്ത്യൻ പൗരത്വ ബില്ലിനെതിരെ ലണ്ടനിലെ മലയാളി സംഘടനകളുടെ പ്രതിഷേധം. വീഡിയോ ദൃശ്യങ്ങൾ.

യുകെയിലെ മലയാളികൾക്കും ആശ്വാസകരമായ കോടതി വിധി. കുട്ടികളുടെ ബ്രിട്ടീഷ് സിറ്റിസൺഷിപ്പിനായി അപേക്ഷിക്കുമ്പോൾ 1,012 പൗണ്ട് ഈടാക്കുന്നത് നിയമ വിരുദ്ധം. 

Other News