Sunday, 12 January 2025

ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവർണർ മാർക്ക് കാർണി സ്ഥാനമൊഴിയുന്നു. പുതിയ മേധാവിയായി ആൻഡ്രു ബെയ്‌ലിയെ നിയമിച്ചു.

ആറര വർഷക്കാലം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവർണറായിരുന്ന മാർക്ക് കാർണി സ്ഥാനം ഒഴിയുന്നു. പുതിയ ഗവർണറായി ആൻഡ്രു ബെയ്ലിയെ ചാൻസലർ സാജിദ് ജാവിദ് നിയമിച്ചു. നിലവിൽ ഫൈനാൻഷ്യൽ കോൺഡക്ട് അതോറിറ്റിയുടെ ചീഫ് എക്സിക്യൂട്ടീവാണ് അദ്ദേഹം.

ജനുവരിയിൽ സ്ഥാനമൊഴിയേണ്ട മാർക്ക് കാർണിയുടെ കാലാവധി മാർച്ച് 15 വരെ നീട്ടിയിട്ടുണ്ട്. പുതിയ ഗവർണറിലേയ്ക്കുള്ള അധികാരക്കൈമാറ്റം സമയബന്ധിതമായി പൂർത്തിയാക്കാനാണിത്. മാർച്ച് 16 ന് 60കാരനായ ആൻഡ്രു ബെയ്ലി ഗവർണറായി ചുമതലയേൽക്കും.

രാജ്യം അതീവ പ്രാധാന്യമുള്ള സാമ്പത്തിക ഉടമ്പടികൾ യൂറോപ്യൻ യൂണിയനുമായി ബ്രെക്സിറ്റിന്റെ ഭാഗമായി ചർച്ച ചെയ്ത് നിർണായക തീരുമാനങ്ങൾ എടുക്കേണ്ട സന്ദർഭത്തിലാണ് പുതിയ ഗവർണർ ചുമതലയേൽക്കുന്നത്.

Other News