Monday, 23 December 2024

നമുക്കും ക്രിസ്മസ് ടർക്കി തയ്യാറാക്കാം. ലോകപ്രശസ്ത ഷെഫായ ഗോർഡൺ രാംസേയുടെയും ജെയ്മി ഒലിവറിന്റെയും ക്രിസ്മസ് ടർക്കി കുക്കിംഗ് വീഡിയോ കാണാം. നിങ്ങളുടെ ക്രിസ്മസ് ഡിന്നർ ടർക്കിയുടെ ഫോട്ടോ ഗ്ലോബൽ ന്യൂസ് പ്രീമിയർ പ്രസിദ്ധീകരിക്കും.

ക്രിസ്മസ് എന്നും ആഘോഷങ്ങളുടെ സമയമാണ്. ചർച്ചുകൾ ക്രിസ്മസ് സർവീസുകൾക്കായി ഒരുങ്ങിക്കഴിഞ്ഞു. ഷോപ്പിംഗ് സെൻററുകൾ തിരക്കിന്റെ ഉച്ചസ്ഥായിയിലാണ്. ബ്രിട്ടണിലുള്ളവർക്ക് ക്രിസ്മസ് ഡിന്നർ ആഘോഷത്തിലെ ഏറ്റവും പ്രധാനമായ ഒരിനമാണ്.

എങ്ങനെയാണ് ക്രിസ്മസ് റോസ്റ്റ് ടർക്കി തയ്യാറാക്കുന്നതെന്ന് നമുക്ക് മനസിലാക്കാൻ ഈ വീഡിയോകൾ പ്രയോജനപ്പെടും. ലോകപ്രശസ്ത ഷെഫായ ഗോർഡൺ രാംസേയുടെ റോസ്റ്റസ് ടർക്കി വിത്ത് ലെമൺ പാഴ്സ് ലി ആൻഡ് ഗാർലിക് കുക്കിംഗ് വീഡിയോയും ജെയ്മി ഒലിവറിന്റെ കുക്കിംഗ് ആൻ ഈസി ക്രിസ്മസ് ടർക്കി വീഡിയോയും കാണാം

നിങ്ങൾ തയ്യാറാക്കിയ ക്രിസ്മസ് ഡിന്നർ ടർക്കിയുടെ ഫോട്ടോ ഗ്ലോബൽ ന്യൂസ് പ്രീമിയർ പ്രസിദ്ധീകരിക്കുന്നതാണ്. ഫോട്ടോ newsdesk@globalnewspremier.com എന്ന ഇമെയിലിൽ ഡിസംബർ 28 നകം അയച്ചുതരേണ്ടതാണ്.

 

Cooking an Easy Christmas Turkey with Jamie Oliver

 

Roasted Turkey With Lemon Parsley & Garlic with Gordon Ramsay

 

Other News