Monday, 23 December 2024

ക്വാണ്ടം കമ്പ്യൂട്ടർ ഉപയോഗിച്ചും തകർക്കാൻ കഴിയാത്ത അൺക്രാക്കബിൾ കോഡ് സയൻറിസ്റ്റുകൾ വികസിപ്പിച്ചെടുത്തു.

കമ്യൂണിക്കേഷൻ രംഗത്ത് കർശന സുരക്ഷ ഉറപ്പുവരുത്താൻ കെല്പുള്ള അൺക്രാക്കബിൾ കോഡ് സയൻറിസ്റ്റുകൾ വികസിപ്പിച്ചെടുത്തു. ക്വാണ്ടം കമ്പ്യൂട്ടർ ഉപയോഗിച്ചും തകർക്കാൻ കഴിയാത്തതാണ് ഈ കോഡുകൾ. സെൻറ് ആൻഡ്രുസ് യൂണിവേഴ്സിറ്റിയും റിസർച്ച് പാർട്ണേഴ്സും സംയുക്മായാണ് ഈ രംഗത്ത് വിജയം കൈവരിച്ചത്. ഹാക്കർമാർ നവീനമാർഗങ്ങളിലൂടെ നെറ്റ് വർക്കിൽ നുഴഞ്ഞു കയറി സിസ്റ്റം തകരാറിലാക്കുന്നത് ഒഴിവാക്കാൻ ഇത് സഹായിക്കും.

പ്രകാശരൂപത്തിൽ സൂക്ഷിക്കുന്ന വിവരങ്ങൾ അതികഠിനമായ ഘടനയുള്ള സിലിക്കൺ ചിപ്പിലൂടെ കടത്തി വിട്ട് ദിശ മാറ്റത്തിനും റിഫ്രാക്ഷനും വിധേയമാക്കിയാണ് തിരിച്ചെടുക്കാൻ പറ്റാത്ത രീതിയിൽ രൂപ വ്യത്യാസം വരുത്തും. പൂർണമായും അൺബ്രേക്കബിൾ സിസ്റ്റമാണ് ഇതെന്ന് സയന്റിസ്റ്റുകൾ കരുതുന്നു. സൈബർ ക്രിമിനലുകളുടെ അറ്റാക്ക് ഒഴിവാക്കാൻ പുതിയ സംവിധാനം സഹായിക്കും.

 

Other News