ഫേസ്ബുക്ക് യൂസേഴ്സിന്റെ ഫോൺ നമ്പർ ഉപയോഗിച്ച് ഫ്രണ്ട് റെക്കമെൻഡേഷൻ നടത്തുന്നത് ഫേസ് ബുക്ക് നിർത്തുന്നു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ സോഷ്യൽ മീഡിയ നെറ്റ് വർക്കുള്ള ഫേസ്ബുക്ക്, യൂസേഴ്സിന്റെ ഫോൺ നമ്പർ ഉപയോഗിച്ച് ഫ്രണ്ട് റെക്കമെൻഡേഷൻ നടത്തുന്നത് നിർത്തുന്നു. 2020 മുതൽ ഈ തീരുമാനം നടപ്പിലാക്കും. ഫേസ്ബുക്ക് അക്കൗണ്ട് ഹോൾഡേഴ്സിന്റെ സ്വകാര്യത സംരക്ഷിക്കുന്നതിനായാണ് ഈ തീരുമാനം. ഹാക്കർമാരെ അകറ്റി നിർത്താൻ അക്കൗണ്ട് തുറക്കുന്നതിനായി ഒരു കോഡ് ഫോണിലേയ്ക്ക് അയച്ചുതരുന്ന ഓപ്ഷൻ നിലവിൽ ലഭ്യമാണ്.
അക്കൗണ്ടിലുള്ള ഫോൺ നമ്പരുകൾ അഡ്വർടൈസിംഗിനും ഫ്രണ്ട് റെക്കമെൻഡേഷനും ഫേസ് ബുക്ക് ഉപയോഗിച്ചിരുന്നു. ഡാറ്റാ ലീക്ക് ഉണ്ടായതിനെത്തുടർന്ന് യു എസ് റെഗുലേറ്ററുമായി ഉണ്ടാക്കിയ ധാരണയെ തുടർന്നാണ് പുതിയ മാറ്റങ്ങൾ നടപ്പാക്കുന്നത്. രണ്ടു ഘട്ട വെരിഫിക്കേഷൻ സംവിധാനത്തിന്റെ സുരക്ഷയിൽ വീഴ്ച വരുത്തുന്ന നടപടിയാണ് ഫേസ് ബുക്ക് ഫോൺ നമ്പരുകൾ അഡ്വർടൈസിംഗിനും ഫ്രണ്ട് റെക്കമെൻഡേഷനും ഉപയോഗിക്കുന്നതു വഴി ചെയ്തത് എന്ന് കണ്ടെത്തിയിരുന്നു.