Sunday, 06 October 2024

കൗൺസിൽ ടാക്സ് വർദ്ധിപ്പിക്കാൻ തീരുമാനം. ശരാശരി 70 പൗണ്ടിന്റെ വർദ്ധന അടുത്ത വർഷം നിലവിൽ വരും. ബാൻഡ് ഡി വീടുകൾക്ക് 1820 പൗണ്ട് നല്കണം.

കൗൺസിൽ ടാക്സ് വർദ്ധിപ്പിക്കാൻ അതാതു കൗൺസിലുകൾക്ക് ഗവൺമെൻറ് അനുമതി നല്കി. അടുത്ത വർഷം ഏപ്രിൽ മുതൽ ഇതനുസരിച്ചുള്ള വർദ്ധന നിലവിൽ വരും. ശരാശരി 70 പൗണ്ട് കൂടുതലായി കൗൺസിൽ ടാക്സ് നൽകേണ്ടി വരും. കൗൺസിൽ ടാക്സ് രണ്ടു ശതമാനമാണ് കൂട്ടുന്നത്. എന്നാൽ അതോടൊപ്പം രണ്ടു ശതമാനം സോഷ്യൽ കെയറിനായും ഈടാക്കാൻ അനുമതി നല്കിയിട്ടുണ്ട്. ഫലത്തിൽ ഓരോ വീടിനും നാല് ശതമാനത്തിന്റെ നിരക്ക് വർദ്ധന ഉണ്ടാവും.

ബാൻഡ് D കൗൺസിൽ ടാക്സ് 2019/20 ൽ 1750 പൗണ്ട് ആയിരുന്നത് അടുത്ത വർഷം 1820 പൗണ്ടാവും. ബാൻഡ് H വീടുകൾക്ക് 140 പൗണ്ട് കൂടും. പോലീസ് അതോറിറ്റിയുടെ ചെലവുകൾക്കായി ടാക്സിൽ മാറ്റങ്ങൾ ഉണ്ടാകുമോയെന്ന് വ്യക്തമാക്കിയിട്ടില്ല. അങ്ങനെ വന്നാൽ കൗൺസിൽ ടാക്സ് നിരക്ക് ഇതിലും കൂടാം. ലോക്കൽ കൗൺസിലുകൾക്ക് സോഷ്യൽ കെയറിനായി 1.5 ബില്യൺ പൗണ്ട് ടാക്സ് വർദ്ധനയിലൂടെ ലഭിക്കും.
 

Other News