Wednesday, 22 January 2025

ചൈനീസ് നിർമ്മിത ക്രിസ്മസ് ടോയ്കളിൽ വിഷാംശമുള്ള കെമിക്കലുകൾ അടങ്ങിയിട്ടുണ്ടെന്ന് മുന്നറിയിപ്പ്. റിപ്പോർട്ട് ചെയ്യപ്പെട്ടത് നോട്ടിംങ്ങാമിൽ.

ക്രിസ്മസ് സീസണിൽ ഷോപ്പുളിലെ ഷെൽഫുകളിൽ നിറഞ്ഞിരിക്കുന്ന വില കുറഞ്ഞ ടോയ്കളിൽ വിഷാംശമുള്ള കെമിക്കലുകൾ അനുവദനീയമായതിലും കൂടുതൽ ഉണ്ടെന്ന് കണ്ടെത്തി. ഇത് ഉള്ളിൽ ചെല്ലുന്നത് ക്യാൻസറിനും ഇൻഫെർട്ടിലിറ്റിയ്ക്കും വരെ കാരണമാകാം. നോട്ടിംങ്ങാമിലെ ഒരു ഹോൾസെയിൽ ഷോപ്പിൽ എത്തിയ സ്വീറ്റ് ഫാഷൻ ഡോൾസിലും ഗേൾസ് ബ്യൂട്ടിഫുൾ ഡോൾസിലുമാണ് വളരെ കൂടിയ അളവിലുള്ളത് താലേറ്റിന്റെ അംശം കണ്ടെത്തിയത്.

മൂന്നു പൗണ്ടിന് വില്ക്കുന്ന ഈ ഡോളുകളിൽ സേഫ്റ്റി മാർക്ക് ഇല്ല. പക്ഷെ ഇവ യുകെയിൽ മുഴുവനും വിതരണം ചെയ്തിട്ടുണ്ട്. ഫ്രോസണിലെ അന്നാ, എൽസാ എന്നിവയുടെ വില കുറഞ്ഞ ഇമിറ്റേഷനാണ് ഇവ. പ്ലാസ്റ്റിക്കിനെ ദൃഡമാക്കാനാണ് താലേറ്റ് ഉപയോഗിക്കുന്നത്. കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളിൽ ഇത്തരം കെമിക്കലുകൾ ഉപയോഗിക്കുന്നത് ആശങ്കയുളവാക്കുന്നതാണെന്നും മാതാപിതാക്കൾ ഇവ കുട്ടികളിൽ എത്താതിരിക്കാൻ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
 

Other News