Monday, 23 December 2024

നാഷണൽ എക്സ്പ്രസ് കോച്ച് കാറുമായി കൂട്ടിയിച്ച് അഗ്നിക്കിരയായി. ഒരാൾ മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു.

സൗത്ത് വെസ്റ്റ് ലണ്ടനിൽ നാഷണൽ എക്സ്പ്രസ് കോച്ച് അപകടത്തിൽപ്പെട്ട് അഗ്നിക്കിരയായി. സംഭവത്തിൽ ഒരാൾ മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു. ചെൽസി ബ്രിഡ്ജിനു സമീപം ക്വീൻസ് ടൗൺ റോഡിലാണ് ഇന്നലെ രാവിലെ ദുരന്തമുണ്ടായത്. 26 വയസുള്ള യുവതിയാണ് മരണമടഞ്ഞത്. ബസ് കാറിൽ ഇടിക്കുകയും തുടർന്ന് കാറിനും ബസിനും തീ പിടിക്കുകയുമായിരുന്നു. കാറിലുണ്ടായിരുന്ന യാത്രക്കാരിയാണ് മരിച്ചത്. കാർ ഡൈവർക്കും ഗുരുതരമായ പരിക്കുണ്ട്.

കോച്ചും കാറും കൂട്ടിയിടിച്ച ഉടനെ രണ്ടിലും സ്ഫോടനം നടന്നു. ഗാറ്റ് വിക്കിൽ നിന്നും ലണ്ടൻ വിക്ടോറിയയിലേയ്ക്ക് പോവുകയായിരുന്നു കോച്ച്. എമർജൻസി സർവീസുകൾ ഉടൻ തന്നെ സ്ഥലത്തെത്തിയെങ്കിലും പരിക്കേറ്റ കാർ യാത്രക്കാരി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. പോലീസും കൊളീഷൻ ഇൻവെസ്റ്റിഗേഷൻ ടീമും അന്വേഷണം നടത്തി.

 

Other News