Monday, 23 December 2024

പ്രിൻസ് ചാൻസിന്റെ ലണ്ടനിലെ കൊട്ടാരത്തിന് ന്യൂ ഇയർ മേയ്ക്ക് ഓവർ. റിപ്പയർ എസ്റ്റിമേറ്റ് 86 മില്യൺ പൗണ്ട്.

പ്രിൻസ് ചാൾസിന്റെ ലണ്ടനിലെ കൊട്ടാരത്തിന് റിപ്പയർ ആവശ്യമെന്ന് ആർക്കിടെക്റ്റുകൾ നിർദ്ദേശിച്ചു. ക്ലാരൻസ്‌ ഹൗസാണ് ചാൾസിന്റ ഔദ്യോഗിക വസതി. റിപ്പയർ എസ്റ്റിമേറ്റ് 86 മില്യൺ പൗണ്ടാണ്. റോയൽ സ്റ്റാഫ് ഇതിനായുള്ള പ്ളാനിംഗ് അനുമതിയ്ക്കായി അപേക്ഷ നല്കിക്കഴിഞ്ഞു. സിറ്റി ഓഫ് വെസ്റ്റ് മിനിസ്റ്റർ കൗൺസിലിന്റെ അധികാര പരിധിയിലാണ് ഈ പ്രോപ്പർട്ടി വരുന്നത്. ഇതിനുള്ള തുക ക്വീനിനുള്ള സോവറിൻ ഗ്രാൻറിന്റെ ഫണ്ടിൽ നിന്ന് ഗവൺമെന്റ് നല്കും. പത്തൊമ്പതാം നൂറ്റാണ്ടിൽ നിർമ്മിച്ചതാണ് ക്ലാരൻസ് ഹൗസ്.

2003 ൽ പ്രിൻസ് ചാൾസ് ഇവിടേയ്ക്ക് താമസം മാറ്റുന്നതിനു മുൻപ് വരെ ക്വീനിന്റെ മാതാവാണ് ഇവിടെ താമസിച്ചിരുന്നത്. നേരത്തെ ഇതിന്റെ മോഡി കൂട്ടുന്നതിനായി ഗവൺമെന്റ് 4.5 മില്യൺ പൗണ്ട് ചെലവഴിച്ചിരുന്നു. അതു കൂടാതെ അധിക സൗകര്യങ്ങൾ ഒരുക്കുന്നതിനായി 1.6 മില്യൺ പൗണ്ട് ചാൾസ് സ്വന്തമായും ചെലവഴിച്ചു. പ്രിൻസ് ചാൾസ് മൂന്ന് വയസു വരെ ഇവിടെയാണ് വളർന്നത്.
 

Other News