മനുഷ്യ ശിരസും മാറ്റിവയ്ക്കാവുന്ന കാലം അതിവിദൂരമല്ലെന്ന് യുകെയിലെ ലീഡ് ന്യൂറോ സർജൻ.
അടുത്ത ദശാബ്ദത്തിൽ മനുഷ്യ ശിരസും മാറ്റി വയ്ക്കുന്ന തലത്തിലേയ്ക്ക് മെഡിക്കൽ സയൻസ് എത്തിച്ചേരുമെന്ന് യുകെയിലെ ന്യൂറോ സർജൻ അഭിപ്രായപ്പെട്ടു. ശിരസ് പൂർണമായും മാറ്റി വയ്ക്കുന്നതിനൊപ്പം തന്നെ സ്പൈനൽ കോളവും മാറ്റുന്നതാവും ഉചിതമെന്ന് യുകെയിലെ ഹൾ യൂണിവേഴ്സിറ്റി ടീച്ചിംഗ് ഹോസ്പിറ്റൽ എൻഎച്ച്എസ് ട്രസ്റ്റിലെ ന്യൂറോ സർജറി മുൻ ക്ലിനിക്കൽ ലീഡായ ബ്രൂസ് മാത്യു പറയുന്നു.
മെഡിക്കൽ സയൻസിലെ വളർച്ചയും റോബോട്ടിക്സ്, സ്റ്റെം സെൽ ട്രാൻസ്പ്ളാന്റ്സ്, നേർവ് സർജറി എന്നീ മേഖലകളിലെ പുതിയ കണ്ടുപിടിത്തങ്ങളും ശിരസ് മാറ്റിവയ്ക്കൽ എന്നത് സാധ്യമാക്കിത്തീർക്കുമെന്ന് അദ്ദേഹം കരുതുന്നു. ഘട്ടംഘട്ടമായാത്തെങ്കിലും ഇത് നടപ്പിൽ വരും. മറ്റൊരു സയൻറിസ്റ്റായ പ്രൊഫസർ സെർജിയോ കാനവെരോ ആദ്യ ശിരസുമാറ്റിവയ്ക്കൽ പരീക്ഷണത്തിന് തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്. ശിരസ് സ്പൈനൽ കോളത്തിൽ നിന്ന് വേർപെടുത്തിയുള്ള മാറ്റിവയ്ക്കലാവും ഇത്.