ടെസ്കോയിലെ ചാരിറ്റി ക്രിസ്മസ് കാർഡുകൾ തയ്യാറാക്കുന്നത് ചൈനയിലെ തടവറകളിലെ അടിമകൾ. ഒരു കാർഡിൽ തങ്ങളെ രക്ഷിക്കണമെന്ന് തടവുകാരൻ കുറിച്ചു.
ടെസ്കോയിലെ ചാരിറ്റി ക്രിസ്മസ് കാർഡുകൾ തയ്യാറാക്കുന്നത് ചൈനയിലെ തടവറകളിലെ അടിമകളാണെന്ന് സൂചന ലഭിച്ചു. ഒരു കാർഡിൽ തങ്ങളെ രക്ഷിക്കണമെന്ന് തടവുകാരൻ കുറിച്ചത് വെളിപ്പെട്ടതോടെയാണ് ഇക്കാര്യം പുറം ലോകമറിഞ്ഞത്. ടെസ്കോയിൽ നിന്ന് വാങ്ങിയ ഒന്നര പൗണ്ടിന്റെ ഗ്രീറ്റിംഗ് കാർഡിന്റെ പായ്ക്കിലാണ് കുറിപ്പ് കാണപ്പെട്ടത്. ആറു വയസുള്ള ഒരു പെൺകുട്ടിയാണ് ഇക്കാര്യം തന്റെ മാതാപിതാക്കളുടെ ശ്രദ്ധയിൽ പെടുത്തിയത്.
ഷാംഗ്ഹായിയിലെ ക്വിൻപു പ്രിസണിലാണ് തങ്ങളെന്നും തങ്ങളുടെ താൽപര്യത്തെ മാനിക്കാത്ത വിധത്തിലാണ് അധികൃതർ പെരുമാറുന്നതെന്നും മനുഷ്യാവകാശ സംഘടനകൾ ഇടപെടണമെന്നുമാണ് അഭ്യർത്ഥിച്ചിരിക്കുന്നത്. ചാരിറ്റി കാർഡ് വില്പനയിലൂടെ 300,000 പൗണ്ടാണ് ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷൻ, ക്യാൻസർ റിസേർച്ച് യുകെ, ഡയബറ്റിസ് യുകെ എന്നീ ചാരിറ്റികൾക്കായി ടെസ്‌കോ സ്വരൂപിക്കുന്നത്.