Wednesday, 22 January 2025

ലണ്ടൻ യൂസ്റ്റൺ സ്റ്റേഷൻ അടിയന്തിരമായി ഒഴിപ്പിച്ചു. സെക്യൂരിറ്റി അലർട്ടിന് കാരണമായത് ഡിജിറ്റൽ റേഡിയോ.

ക്രിസ്മസ് പീരിയഡിലെ ഏറ്റവും തിരക്കേറിയ ദിനങ്ങളിലെ യാത്രാ തടസങ്ങൾക്ക് ആക്കം കൂട്ടിക്കൊണ്ട് ലണ്ടൻ യൂസ്റ്റൺ സ്റ്റേഷൻ അടിയന്തിരമായി ഇന്ന് ഒഴിപ്പിച്ചു. സ്റ്റേഷനിലെ മുഴുവൻ യാത്രക്കാരെയും പുറത്തെത്തിയ്ക്കുകയും ബ്രിട്ടീഷ് ട്രാൻസ്പോർട്ട് പോലീസും സ്നിഫർ ഡോഗുകളും അടിയന്തിരമായി സ്ഥലത്ത് എത്തുകയും ചെയ്തു.

ഇന്ന് ഉച്ചയ്ക്കുശേഷം 3.15 നടുത്ത് അണ്ടർ ഗ്രൗണ്ടിൽ കാണപ്പെട്ട സംശയകരമായ പാക്കേജ് ഒരു ഡിജിറ്റൽ റേഡിയോ ആണെന്ന് പിന്നീട് കണ്ടെത്തി. ഇത് ഒരു ക്രിസ്മസ് ഗിഫ്റ്റിനപ്പുറം സെക്യൂരിറ്റി അലർട്ട് ആയി കാണേണ്ടതില്ലെന്ന് ബ്രിട്ടീഷ് ട്രാൻസ്പോർട്ട് പോലീസ് അറിയിച്ചു. യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടായതിൽ നെറ്റ് വർക്ക് റെയിൽ ഖേദം പ്രകടിപ്പിച്ചു.

Other News