Thursday, 07 November 2024

ബ്രിട്ടണിലെ ഫുട്ബോൾ മാച്ചുകളിൽ വംശീയ വിദ്വേഷം അതിരു കടക്കുന്നു. ഗവൺമെന്റ് കർശന നടപടിയ്ക്ക്.

ബ്രിട്ടണിലെ ഫുട്ബോൾ മാച്ചുകളിൽ വംശീയ വിദ്വേഷം വളർത്തുന്ന പ്രവൃത്തികൾ കാണികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത് അതിരു കടക്കുന്നു. ഇതേത്തുടർന്ന് ഗവൺമെന്റ് കർശന നടപടിയ്ക്ക് ഒരുങ്ങുന്നതായി സൂചന ലഭിച്ചു. കഴിഞ്ഞ ദിവസം നടന്ന ചെൽസി- ടോട്ടൻഹാം മത്സരത്തിനിടയിൽ ഗാലറിയിൽ നിന്ന് മങ്കി നോയിസ് ഉയർന്നിരുന്നു. ഇതേത്തുടർന്ന് റഫറി കളി നിർത്തിവച്ചു. വംശീയ വിദ്വേഷ പ്രവൃത്തികൾക്ക് ഫുട്ബോളിൽ ഒരു സ്ഥാനവുമില്ലെന്നും ഇത് തടയാൻ ഫുട്ബോൾ അതോറിറ്റികൾ വീഴ്ച വരുത്തിയാൽ കർശന നടപടി ഉണ്ടാകുമെന്നും ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി.

ചെൽസി- ടോട്ടൻഹാം മത്സരത്തിനിടയിൽ ചെൽസിയുടെ സെൻറർ ബാക്ക് റൂഡിഗർ ആണ് ഗാലറിയിൽ നിന്നും വംശീയ വിദ്വേഷത്തിന്റെ പ്രതികരണങ്ങൾ ഉണ്ടാകുന്നതായി ചെൽസി ക്യാപ്റ്റൻ സെസാർ അസ് പിലിക്യൂട്ടായെ അറിയിച്ചത്. തുടർന്ന് റഫറി ആൻറണി ടെയ്ലർ മാച്ച് നിറുത്തി വച്ചു. കാണികൾക്ക് മുന്നറിയിപ്പ് നൽകുന്ന പബ്ളിക് അനൗൺസ്മെന്റ് സിസ്റ്റത്തിലൂടെയുള്ള അറിയിപ്പ് മൂന്നു തവണ സ്റ്റേഡിയത്തിൽ മുഴങ്ങി.

Other News