യുകെയിൽ ആയിരത്തോളം തടവുകാരെ കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിക്കാൻ ആറു ദിവസത്തേയ്ക്ക് റീലീസ് ചെയ്യുന്നു.
വിവിധ കുറ്റകൃത്യങ്ങൾക്ക് ശിക്ഷയനുഭവിക്കുന്നആയിരത്തോളം തടവുകാരെ കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിക്കാൻ ആറു ദിവസത്തേയ്ക്ക് റീലീസ് ചെയ്യുന്നു. ഇതിൽ കൊലപാതക കുറ്റം ചെയ്തവർ, സെക്സ് ഒഫൻഡേർസ്, ഡ്രഗ് ഡീലേഴ്സ് എന്നിവർ ഉൾപ്പെടും. കഴിഞ്ഞ വർഷം 1,100 പേരെ ഇതേ അവസരത്തിൽ ഫെസ്റ്റിവൽ ബ്രെയ്ക്കിന് അയച്ചിരുന്നു.
ടെമ്പററി ലൈസൻസിൽ ഉള്ള ഈ റിലീസിൽ ജസ്റ്റീസ് കാമ്പയിനേഴ്സ് പ്രതിഷേധമറിയിച്ചിട്ടുണ്ട്. ഇത് കുറ്റകൃത്യങ്ങളിലെ ഇരകൾക്ക് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്ന് ഇവർ പറയുന്നു. തടവുകാർക്ക് ക്രിസ്മസിന് നല്കുന്ന ഇളവിൽ കൺസർവേറ്റീവ് എം.പി ഫിലിപ്പ് ഡേവിസ് എതിർപ്പ് പ്രകടിപ്പിച്ചു. കുറ്റവാളികളെ കുറിച്ചുള്ള ഗൗരവകരമായ റിസ്ക് അസസ്മെൻറ് നടത്തിയതിനു ശേഷമാണ് ഇവരുടെ റിലീസ് നടത്തുന്നതെന്ന് പ്രിസൺ സർവീസ് അറിയിച്ചു.